ആരോപണം തെളിഞ്ഞാല്‍ രഞ്ജിത്തിനെതിരെ നടപടി; ആവര്‍ത്തിച്ച് സജി ചെറിയാന്‍

തെറ്റ് ആര് ചെയ്താലും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും രഞ്ജിത്തിനെതിരെയുള്ള ആരോപണം തെളിഞ്ഞാല്‍ നടപടി ഉറപ്പാണെന്നും മന്ത്രി ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു
saji cherian
മന്ത്രി സജി ചെറിയാന്‍ ഫയല്‍
Published on
Updated on

തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരായ ആരോപണം തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. തെറ്റ് ആര് ചെയ്താലും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും രഞ്ജിത്തിനെതിരെയുള്ള ആരോപണം തെളിഞ്ഞാല്‍ നടപടി ഉറപ്പാണെന്നും മന്ത്രി ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

സജി ചെറിയാന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്
സജി ചെറിയാന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്
saji cherian
ഗൂഗിള്‍ പേ വഴി അക്കൗണ്ടില്‍ വന്നത് 80,000 രൂപ; തിരികെ നല്‍കി സിജു, മാതൃക

രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പരാതി കിട്ടിയാല്‍ കേസെടുക്കാമെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. മന്ത്രിയുടെ പ്രസ്താവനക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് ശേഷമാണ് മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പരാതി കിട്ടിയാല്‍ മാത്രമേ കേസെടുക്കാന്‍ കഴിയൂ എന്ന് പറഞ്ഞ മന്ത്രി, നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ചേ തീരുമാനത്തില്‍ എത്താന്‍ ആകൂവെന്നാണ് പ്രതികരിച്ചത്. മീഡിയ വഴി ഉന്നയിച്ച മൊഴിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്നും രഞ്ജിത്ത് അപ്പോള്‍ തന്നെ നിഷേധിച്ചില്ലേ എന്നുമാണ് ചോദിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com