കണ്ണൂരില്‍ നിപയില്ല; രണ്ട് പേരുടെയും ഫലം നെഗറ്റീവ്

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ ഇരുവരുടെയും സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ ആശങ്കകള്‍ നീങ്ങി.
There is no nipa in Kannur Both the results were negative
പതിനാലുകാരന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാളുടെ ഫലം നെഗറ്റീവ്ഐഎഎന്‍എസ്
Published on
Updated on

കണ്ണൂര്‍: നിപ രോഗം സംശയിച്ച് കണ്ണൂരില്‍ ചികിത്സയില്‍ കഴിഞ്ഞ രണ്ട് പേര്‍ക്കും നിപയില്ലെന്ന് പരിശോധനഫലം. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലാണ് രണ്ടുപേരും ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ ഇരുവരുടെയും സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ ആശങ്കകള്‍ നീങ്ങി.

മാലൂര്‍ പഞ്ചായത്തിലെ പിതാവിനെയും മകനെയുമാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെള്ളിയാഴ്ച പ്രവേശിപ്പിച്ചത്. പനിയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് നിപ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

There is no nipa in Kannur Both the results were negative
രഞ്ജിത്തിനെതിരായ ആരോപണം: അന്വേഷണം നടത്താം, സജി ചെറിയാനെ തള്ളി വനിതാ കമ്മീഷന്‍

മെഡിക്കല്‍ കോളജ് ആശുപത്രി ബ്ലോക്കില്‍ അഞ്ചാം നിലയില്‍ പ്രത്യേകം തയാറാക്കിയ ഐസൊലേഷന്‍ വാര്‍ഡിലാണ് ഇവര്‍ കഴിയുന്നത്. ഇവിടെ പ്രത്യേക മെഡിക്കല്‍ സംഘമാണ് രോഗികളെ പരിചരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com