തിരുവനന്തപുരം: പ്രണയം നടിച്ച് പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കാട്ടാക്കട സ്വദേശിയായ മുഷ്താഖ് എന്ന യുവാവാണ് അറസ്റ്റിലായത്. പ്രണയം നടിച്ച് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് കുട്ടിയെ വീട്ടില്‍ നിന്ന് ഇറക്കി കൊണ്ടുപോയത്.
പെണ്‍കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണത്തില്‍ യുവാവിനെയും പെണ്‍കുട്ടിയെയും പുലര്‍ച്ചെ മൂന്ന് മണിയോടെ കണ്ടെത്തി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
യുവാവിനെതിരെ തട്ടിക്കൊണ്ട് പോകലുള്‍പ്പെടെ പോക്‌സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. യുവാവിന്റെ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ