ട്രെയിന്‍ യാത്രയ്ക്ക് പുറപ്പെടുകയാണോ?; ടിക്കറ്റിനോടൊപ്പം ഈ നമ്പറുകളും സൂക്ഷിക്കുക!; മുന്നറിയിപ്പുമായി കേരള പൊലീസ്

ട്രെയിനില്‍ യാത്രക്കാര്‍ക്ക് ദുരനുഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ നിരവധി നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്
railway helpline number
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റെയില്‍വേ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കാംപ്രതീകാത്മക ചിത്രം
Published on
Updated on

തിരുവനന്തപുരം: ട്രെയിനില്‍ യാത്രക്കാര്‍ക്ക് ദുരനുഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ നിരവധി നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടും അതിക്രമങ്ങളുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ ഓരോ ദിവസവും പുറത്തുവരുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ട്രെയിന്‍ യാത്രയ്ക്ക് പോകുന്നതിന് മുന്‍പ് തന്നെ വേണ്ട തയ്യാറെടുപ്പുകള്‍ എടുക്കാന്‍ യാത്രക്കാര്‍ തയ്യാറാവണമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.

യാത്രാ ടിക്കറ്റിനോടൊപ്പം 9846200100 ,9846200150, 9846200180 എന്നി നമ്പറുകള്‍ സൂക്ഷിക്കാന്‍ കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. ട്രെയിന്‍ യാത്രയ്ക്കിടയില്‍ എന്തെങ്കിലും പ്രശനമുണ്ടായാല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റെയില്‍വേ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കാം. കൂടാതെ 9497935859 എന്ന വാട്‌സ്ആപ് നമ്പറില്‍ ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് എന്നിവയായും വിവരങ്ങള്‍ കൈമാറാമെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുറിപ്പ്:

ശ്രദ്ധിക്കൂ...

നിങ്ങള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നവരാണോ, അല്ലെങ്കില്‍ ട്രെയിന്‍ യാത്രക്ക് പുറപ്പെടുകയാണോ ?

ടിക്കറ്റിനോടൊപ്പം ഈ നമ്പറുകളും സൂക്ഷിക്കാം.

9846200100

9846200150

9846200180

ട്രെയിന്‍ യാത്രയ്ക്കിടയില്‍ എന്തെങ്കിലും പ്രശനമുണ്ടായാല്‍

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റയില്‍വേ പോലീസ് കണ്ട്രോള്‍ റൂമില്‍ വിവരം അറിയിക്കാം.

കൂടാതെ 9497935859 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് എന്നിവയായും വിവരങ്ങള്‍ കൈമാറാം.

railway helpline number
പ്രതിഷേധം ഫലം കണ്ടു; കരിപ്പൂരിലെ ടാക്‌സി വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസ് വര്‍ധന മരവിപ്പിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com