vishnu biju
വിഷ്ണു ബിജുസ്ക്രീൻഷോട്ട്

വാക്കുതർക്കത്തെ തുടർന്ന് ​ഗർഭിണിയെ ചവിട്ടി, ​ഗർഭസ്ഥ ശിശു മരിച്ചു; യുവാവ് അറസ്റ്റിൽ

കഴിഞ്ഞ ഒരു വർഷമായി കല്ലിശ്ശേരി സ്വ​ദേശിനിയായ യുവതി വിഷ്ണുവിനൊപ്പമാണ് താമസം.
Published on

പത്തനംതിട്ട: തിരുവല്ലയിൽ ​ഒപ്പം താമസിച്ചിരുന്ന യുവാവ് ​ഗർഭിണിയായ യുവതിയുടെ വയറിൽ ചവിട്ടിയതിനെ തുടർന്ന് ​ഗർഭസ്ഥ ശിശു മരിച്ചു. സംഭവത്തിൽ തിരുവല്ല പൊടിയാടി കാരാത്ര കോളനിയിൽ വിഷ്ണു ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയായിരുന്നു സംഭവം.

കഴിഞ്ഞ ഒരു വർഷമായി കല്ലിശ്ശേരി സ്വ​ദേശിനിയായ യുവതി വിഷ്ണുവിനൊപ്പമാണ് താമസം. നിയമപരമായി ഇവർ വിവാഹം ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം വീട്ടിൽ വെച്ച് വിഷ്ണുവും യുവതിയും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് വിഷ്ണു യുവതിയെ തൊഴിക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

vishnu biju
'23 വര്‍ഷമായി മാധ്യമങ്ങള്‍ വേട്ടയാടുന്നു'; ഉപദ്രവിക്കരുതെന്ന് മന്ത്രി ഗണേഷ് കുമാര്‍

ശക്തമായ വയറുവേദനയുണ്ടായതിനെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കാനിങ് നടത്തിയതോടെയാണ് അഞ്ച് മാസം പ്രായമായ ​ഗർഭസ്ഥ ശിശു മരിച്ചതായി അറിയുന്നത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ ഇന്ന് ഉച്ചയോടെയാണ് പൊലീസ് പിടികൂടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com