തിരുവനന്തപുരം: മലയാള സിനിമാ മേഖലയിലെ ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഏഴംഗ ഐപിഎസ് സംഘം. ലൈംഗിക ചൂഷണത്തില്‍ മൊഴി ലഭിച്ചാല്‍ സംഘം കേസെടുത്ത് അന്വേഷണം നടത്തും. പരാതി ലഭിക്കാതെ അന്വേഷണമില്ലെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ നിലപാട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമ മേഖലയിലെ ലൈംഗീക ചൂഷണ ആരോപണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ നീക്കം. മുഖ്യമന്ത്രിയും ഡിജിപിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആരോപണം ഉന്നയിച്ചവർ പരാതിയിൽ ഉറച്ചു നിന്നാൽ കേസെടുക്കും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ആരോപണങ്ങളില്‍ പ്രത്യേക വിഷയത്തില്‍ കേസെടുത്തുകൊണ്ടല്ല. വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് ആരോപണം ഉന്നയിച്ചവരുടെ മൊഴി രേഖപ്പെടുത്തി കേസ് എടുക്കാന്‍ സാധിക്കുമോയെന്നാണ് പ്രത്യേക സംഘം ആരായുക.
ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘത്തിനാണ് അന്വേഷണ ചുമതല. ക്രൈം ബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. സംഘത്തില്‍ നാല് വനിതാ ഉദ്യോഗസ്ഥരുമുണ്ട്. എസ് അജിത ബീഗം, ജി.പൂങ്കുഴലി, ഐശ്വര്യ ഡോങ്കറെ, മെറിന്‍ ജോസഫ്, വി അജിത്ത്, എസ് മധുസൂദനന്‍ എന്നിവരും സംഘത്തിലുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ