കല്‍പ്പറ്റ:വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ദുരന്തമേഖലയില്‍ നാളെ മുതല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്നുപോയ മുണ്ടക്കൈ ജിഎല്‍പി സ്‌കൂളില്‍ മേപ്പാടി കമ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തനം തുടങ്ങും. ദുരിതാശ്വാസ ക്യംപുകള്‍ പ്രവര്‍ത്തിച്ചിരുന്ന മേപ്പാടി ഹൈസ്‌കൂളില്‍ ഉള്‍പ്പെടെ നാളെ ക്ലാസുകളാരംഭിക്കും.
മേപ്പാടി ജിഎച്ച്എസ്എസിലാണ് വെള്ളാര്‍മല സ്‌കൂള്‍ ഒരുക്കുന്നത്. വെള്ളാര്‍മല ജിവിഎച്ച്എസ്എസ്, മുണ്ടക്കൈ എല്‍പി സ്‌കൂള്‍ എന്നിവ പുനക്രമീകരിച്ചു. സെപ്റ്റംബര്‍ രണ്ട് മുതലാണ് ഇവിടങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് തുടങ്ങുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വെള്ളാര്‍മല സ്‌കൂളിനായി നല്‍കുന്ന കെട്ടിടങ്ങളുടെ പെയിന്റിങ് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ തുടങ്ങിയിട്ടുണ്ട്. ബെഞ്ചും ഡെസ്‌കുമുള്‍പ്പെടെയുള്ള ഫര്‍ണിച്ചറുകള്‍ ഈ ആഴ്ച തന്നെ എത്തിച്ച് എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കാനാണു നീക്കം. വെള്ളാര്‍മല സ്‌കൂളില്‍ ഒന്നുമുതല്‍ ഹയര്‍സെക്കന്‍ഡറി വരെ 497 കുട്ടികളാണ് പഠിക്കുന്നത്.
മേപ്പാടി സ്‌കൂളും ശനിയാഴ്ച തന്നെ സന്നദ്ധപ്രവര്‍ത്തകര്‍, സ്‌കൂള്‍ അധികൃതര്‍, ഹരിതകര്‍മസേനാംഗങ്ങള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. അഞ്ചുമുതല്‍ പത്തുവരെ ക്ലാസുകളിലായി 1,242 കുട്ടികളും ഹയര്‍സെക്കന്‍ഡറിയില്‍ 640 കുട്ടികളുമാണ് മേപ്പാടി ജിഎച്ച്എസ്എസില്‍ പഠിക്കുന്നത്. മുണ്ടക്കൈ, വെള്ളാര്‍മല സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി സെപ്റ്റംബര്‍ രണ്ടിന് പ്രത്യേകം പ്രവേശനോത്സവവും സംഘടിപ്പിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ