കോട്ടയം: സ്‌കൂട്ടറില്‍ പിക്കപ്പ് വാന്‍ ഇടിച്ച് ദമ്പതികള്‍ മരിച്ചു. കോട്ടയം മൂലവട്ടം പുത്തന്‍പറമ്പില്‍ പി.എസ്. മനോജ് (49), ഭാര്യ പ്രസന്ന എന്നിവരാണ് മരിച്ചത്. വൈകീട്ട് എംസി റോഡില്‍ കാട്ടയം മണിപ്പുഴ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ പമ്പിനു സമീപമായിരുന്നു അപകടം.
ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. പമ്പില്‍ നിന്ന് പെട്രോള്‍ അടിച്ച ശേഷം ഇവര്‍ സ്‌കൂട്ടറില്‍ റോഡിലേയ്ക്കു പ്രവേശിക്കുമ്പോള്‍ എതിരെ എത്തിയ പിക്കപ്പ് വാന്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയെ തുടര്‍ന്ന് സ്‌കൂട്ടര്‍ റോഡരികിലേക്ക് തെറിച്ചുവീണു. ഇരുവരും റോഡില്‍ വീണു. ഇതുവഴി എത്തിയ ആംബുലന്‍സില്‍ രണ്ടു പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ചിങ്ങവനം പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മനോജിന്റെ മൃതദേഹം ജില്ല ജനറല്‍ ആശുപത്രിയിലും പ്രസന്നയുടേത് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ