കൊച്ചി: തനിക്കെതിരെ ആരോപണമുന്നയിച്ചവര്‍ക്കെതിരെ പരാതിയുമായി നടന്‍ ഇടവേള ബാബു. സംസ്ഥാന പൊലീസ് മേധാവിക്കും സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മീഷനുമാണ് പരാതി നല്‍കിയിരിക്കുന്നത്. ഇമെയില്‍ മുഖേനയാണ് പരാതി അയച്ചിരിക്കുന്നത്. തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് യുവതികളുടെ ലൈംഗികാരോപണമെന്ന് പരാതിയില്‍ പറയുന്നു.
മാധ്യമങ്ങളിലൂടെ തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച രണ്ടു സ്ത്രീകള്‍ക്കെതിരെയാണ് പരാതി നല്‍കിയതെന്ന് ഇടവേള ബാബു അറിയിച്ചു. തനിക്കെതിരെ ഗൂഢാലോചനയുടെ ഭാഗമായാണ് രണ്ടു വനിതകള്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. താന്‍ നല്‍കിയ പരാതി കൃത്യമായി അന്വേഷണം നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത് ഇതുമായി കൂടുതല്‍ നിയമനടപടികള്‍ തന്റെ അഭിഭാഷകനില്‍ നിന്നും നിയമോപദേശം തേടിയതിനുശേഷം തുടര്‍ നടപടിയുമായി മുന്നോട്ടുപോകുമെന്നും ഇടവേള ബാബു അറിയിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ലൈംഗികാതിക്രമ ആരോപണത്തില്‍ നടന്‍ സിദ്ദിഖും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആരോപണത്തിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ടെന്നാണ് സിദ്ദിഖിന്റെ പരാതിയില്‍ പറയുന്നത്.ആരോപണങ്ങള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താല്‍പര്യമാണെന്നും പരാതിയില്‍ സിദ്ദിഖ് പറഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ