താക്കോല്‍ നല്‍കിയില്ല; മലപ്പുറത്ത് 21 കാരന്‍ പിതാവിന്റെ കാര്‍ കത്തിച്ചു

പിതാവിന്റെ പരാതിയില്‍ 21കാരനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു.
A 21-year-old man burnt his father's car in Malappuram
പെട്രോളൊഴിച്ച് തീ കൊളുത്തിയ കാര്‍ടെലിവിഷന്‍ ചിത്രം
Published on
Updated on

മലപ്പുറം: താക്കോല്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന് മകന്‍ പിതാവിന്റെ കാര്‍ കത്തിച്ചു . മലപ്പുറം കൊണ്ടോട്ടി നീറ്റാണിമല്‍ ഡാനിഷ് മിന്‍ഹാജിനെയാണ് കാര്‍ കത്തിച്ചത്. പിതാവിന്റെ പരാതിയില്‍ 21കാരനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ടാണ് സംഭവം.

ഇന്നലെ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോകാന്‍ ഡാനിഷ് പിതാവിനോട് കാറിന്റെ താക്കോല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താക്കോല്‍ കൊടുക്കാന്‍ പിതാവ് തയ്യാറായില്ല. ഇതിലുണ്ടായ പ്രകോപനമാണ് കാര്‍ കത്തിക്കാനിടയായത്. വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറാണ് യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എല്ലാവരും വീട്ടിലുള്ള സമയത്തായിരുന്നു സംഭവം. വീടിന്റെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരാതിരുന്നതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്. കാര്‍ പൂര്‍ണമായി കത്തിനശിച്ചു. വീടിന്റെ ജനലുകളും കത്തിനശിച്ചു. പിതാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. യുവാവിന്റെ മാനസിക നില ഉള്‍പ്പടെ പരിശോധിക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.

A 21-year-old man burnt his father's car in Malappuram
അങ്കമാലി റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണി; സെപ്റ്റംബർ ഒന്നിന് രണ്ടു ട്രെയിനുകൾ റദ്ദാക്കി, നാലു സർവീസുകൾ ഭാ​ഗികം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com