കൊച്ചി: മുകേഷ്, ജയസൂര്യ, ഇടവേള ബാബു തുടങ്ങിയവര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ പരാതി നല്‍കിയ നടിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. പത്ത് മണിക്കൂര്‍ ആണ് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തത്. രാവിലെ പത്തരയോടെയാണ് ആലുവയില്‍ നടി താമസിക്കുന്ന ഫ്‌ളാറ്റില്‍ പൊലീസ് എത്തിയത്. പരാതിയില്‍ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ആറുകേസുകള്‍ കൊച്ചിയിലും ഒന്നു തിരുവനന്തപുരത്തുമാണെന്നും മൊഴിയെടുത്തതിന് ശേഷം പൊലീസ് പറഞ്ഞു.
പ്രത്യേക അന്വേഷണസംഘത്തിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരായ അജിതാ ബീഗം, പൂങ്കുഴലി എന്നിവരും ഒരു വനിതാ എസ്‌ഐയുമാണ് മൊഴിയെടുത്തത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മുകേഷിനെയും ജയസൂര്യയെയും കൂടാതെ മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരെയും ഒരു നിര്‍മാതാവിനും രണ്ട് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുമാര്‍ക്കും എതിരെയാണ് നടി പരാതി നല്‍കിയിരിക്കുന്നത്. മൊഴിയെടുപ്പിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രീകരിക്കുന്നുണ്ടെന്നാണ് വിവരം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ