'ഷൂട്ടിങ് സെറ്റിൽ വെച്ച് കടന്നുപിടിച്ചു'; നടൻ ജയസൂര്യക്കെതിരെ വീണ്ടും പരാതി

2013- തൊടുപുഴയിൽ ഷൂട്ടിങ് സെറ്റിൽ വെച്ചാണ് സംഭവമെന്നും പരാതിയിൽ പറയുന്നു
jayasurya
ജയസൂര്യ ഫെയ്‌സ്ബുക്ക്
Published on
Updated on

തിരുവനന്തപുരം: നടൻ ജയസൂര്യക്കെതിരെ വീണ്ടും ലൈം​ഗികാതിക്രമ പരാതി. ഷൂട്ടിങ് സെറ്റിൽവെച്ച് തന്നെ ജയസൂര്യ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. 2013- തൊടുപുഴയിൽ ഷൂട്ടിങ് സെറ്റിൽ വെച്ചാണ് സംഭവമെന്നും പരാതിയിൽ പറയുന്നു. അന്വേഷണ സംഘത്തിലെ വനിതാ ഐപിഎസ് ഓഫീസർമാരായ ജി പൂങ്കുഴലി,ഐശ്വര്യ ഡോങ്ക്റെ എന്നിവർ പരാതിക്കാരിയുമായി നേരിട്ട് സംസാരിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേരത്തെ മറ്റൊരു നടിയും ജയസൂര്യക്കെതിരെ പരാതി നല്‍കിയിരുന്നു. 2008 ൽ സെക്രട്ടേറിയറ്റിൽ നടന്ന സിനിമാ ഷൂട്ടിങ്ങിനിടെ ജയസൂര്യയിൽ നിന്നും മോശം പെരുമാറ്റം ഉണ്ടായെന്നാണ് നടി പരാതിപ്പെട്ടത്. റസ്റ്റ് റൂമിൽ പോയി വരുമ്പോൾ ജയസൂര്യ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചു ചുംബിച്ചു. ഫ്ലാറ്റിലേക്ക് വരാൻ ക്ഷണിച്ചെന്നുമായിരുന്നു നടിയുടെ പരാതി. ഈ പരാതിയിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മെയിൽ ഐഡിയിൽ പരാതി നൽകാം

സിനിമാ മേഖലയിൽ നിന്ന് ഇതുവരെ 18 ഓളം പരാതികൾ പൊലീസിന് ലഭിച്ചതായാണ് വിവരം. വെളിപ്പെടുത്തൽ നടത്താത്ത സംഭവങ്ങളിലും പരാതി ലഭിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് സ്വകാര്യത കാത്തുസൂക്ഷിച്ചുകൊണ്ട് പരാതികൾ അറിയിക്കാൻ പ്രത്യേക അന്വേഷണ സംഘം ഇ- മെയിൽ ഐ ഡിയും വാട്സ്ആപ്പ് നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജിയുടെ മെയിൽ ഐഡിയിൽ പരാതി നൽകാം.

jayasurya
ലൈംഗികാതിക്രമം നടത്തിയ മുഴുവന്‍ ആളുകളുടെയും പേര് പുറത്തുവരട്ടെ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ഫെഫ്ക

പരാതിയുള്ളവർക്ക് digtvmrange.pol@kerala.gov.in എന്ന മെയില്‍ ഐഡിയിലേക്ക് പരാതി നല്‍കാം. അന്വേഷണ സംഘത്തിലെ ഡിഐജി അജീത ബീഗത്തിന്‍റെ ഇ-മെയിൽ ഐഡിയാണിത്. 0471-2330747 എന്ന നമ്പരിലും പരാതികൾ അറിയിക്കാം. ഇതുവഴി ലഭിക്കുന്ന പരാതികളിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസുകൾ രജിസ്റ്റർ ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com