പാലക്കാട്: സിപിഎം നേതാവ് പി കെ ശശിക്കെതിരായ അച്ചടക്ക നടപടിയില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കി. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടി പദവികളിലും നിന്നും പുറത്താക്കാനാണ് തീരുമാനമായിരിക്കുന്നത്. ആദ്യം ജില്ലാ കമ്മിറ്റി എടുത്ത തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.
ഇതോടെ പി കെ ശശി പാര്‍ട്ടി അംഗമായി മാത്രം തുടരും. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം വീണ്ടും ജില്ലാ കമ്മിറ്റിയില്‍ അവതരിപ്പിച്ചാണ് അന്തിമ തീരുമാനമായത്. സാമ്പത്തിക ക്രമക്കേടുള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ശശിക്കെതിരെ ഉയര്‍ന്നിരുന്നു. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്.
രാജിവെക്കാനല്ല പാര്‍ട്ടി ആവശ്യപ്പെട്ടതെന്നായിരുന്നു ഒരാഴ്ച മുമ്പും പി കെ ശശി മാധ്യമങ്ങളോട് പ്രതികരിച്ചത്. എല്ലാം കല്‍പ്പിത കഥകളാണെന്നായിരുന്നു പാര്‍ട്ടി ബ്രാഞ്ചിലേയ്ക്ക് തരം താഴ്ത്താന്‍ ജില്ലാ കമ്മിറ്റിയില്‍ തീരുമാനമുണ്ടായപ്പോഴും പി കെ ശശിയുടെ പ്രതികരണം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫിസ് നിര്‍മാണ ഫണ്ടില്‍ തിരിമറി നടത്തിയെന്നാണ് പികെ ശശിക്കെതിരായ പ്രധാന ആരോപണം. പാര്‍ട്ടി ഓഫീസ് നിര്‍മാണ ഫണ്ടില്‍ നിന്നും സമ്മേളന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതും ബിനാമി സ്വത്തുക്കള്‍ സമ്പാദിച്ചതുമടക്കം വലിയ കണ്ടെത്തലുകള്‍ ശശിക്കെതിരെ റിപ്പോര്‍ട്ടിലുണ്ട്. കമ്യൂണിസ്റ്റിന് നിരക്കാത്ത ജീവിതശൈലിയാണ് ശശിയുടേതെന്നാണ് പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ