ഡോക്ടര്‍ക്ക് സംശയം തോന്നി; ശുചിമുറിയില്‍ ഒളികാമറ; വണ്ടാനം മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ അറസ്റ്റില്‍
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശുചിമുറിയില്‍ ഒളികാമറ വെച്ച ജീവനക്കാരന്‍ അറസ്റ്റില്‍. ആറാട്ടുപുഴ സ്വദേശി സുനിലാലി(45) നെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. എന്‍എച്ച്എം താത്ക്കാലിക ജീവനക്കാരനാണ് സുനിലാല്‍.
ആശുപത്രി ജീവനക്കാര്‍ ഉപയോഗിക്കുന്ന ശുചിമുറിയിലാണ് ഇയാള്‍ മൊബൈല്‍ ഫോണ്‍ ക്യാമറ സ്ഥാപിച്ചത്. സംശയം തോന്നിയ ഡോക്ടര്‍ ഇയാളെ നിരീക്ഷിക്കുകയും അശുപത്രി അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. സിസിടിവി പരിശോധനയില്‍ ഇയാള്‍ ശുചിമുറിയില്‍ മൊബൈല്‍ കാമറ സ്ഥാപിച്ചതായി കണ്ടെത്തി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ശുചിമുറിയില്‍ സ്ഥാപിച്ച മൊബൈല്‍ ഫോണ്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ