മുകേഷിനെതിരെ ശരിയായ അന്വേഷണം നടക്കും; പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് ബാലഗോപാല്‍

ഇപ്പോള്‍ നടക്കുന്ന ചില പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്. പുകമറ സൃഷ്ടിച്ച് ഒരു കലാപവും ബഹളവും പാടില്ല.
mukesh- kn balagopal
മുകേഷ് - ബാലഗോപാല്‍ഫെയ്‌സ്ബുക്ക്‌
Published on
Updated on

തിരുവനന്തപുരം; നടനും എംഎല്‍എയുമായ മുകേഷിനെതിരായ ലൈംഗികാരോപണ പരാതിയില്‍ കൃത്യമായ അന്വേഷണം നടക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഈ വിഷയത്തില്‍ പാര്‍ട്ടിയോ സര്‍ക്കാരോ പ്രതിരോധത്തിലല്ല. സര്‍ക്കാര്‍ നിലപാടും പാര്‍ട്ടി നിലപാടും നേരത്തെ വ്യക്തമാക്കിയതാണ്. മുകേഷിനെതിരെ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധം രാഷ്ട്രിയ പ്രേരിതമാണെന്നും പുകമറ സൃഷ്ടിക്കാന്‍ പാടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

ഇപ്പോള്‍ നടക്കുന്ന ചില പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്. പുകമറ സൃഷ്ടിച്ച് ഒരു കലാപവും ബഹളവും പാടില്ല. വെളിപ്പെടുത്തിലിന്റെ ഭാഗമായി വന്ന കാര്യങ്ങളില്‍ സമഗ്രമായി അന്വേഷണം നടക്കുന്നുണ്ട്. എല്ലാ പരാതികളും അന്വേഷിക്കും. മുകേഷ് തന്നെ ആരോപണത്തിന്റെ വസ്തുത വെളിപ്പെടുത്തിയിട്ടുണ്ട്. പല കോണുകളില്‍ നിന്നും വ്യത്യസ്തായ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. അതില്‍ ഏതാണ് വിശ്വസനീയമെന്നും ഏതാണ് അവിശ്വസനീയമെന്നും പറയാന്‍ താന്‍ ആളല്ല. നിങ്ങള്‍ക്കും ഇതും പറയാന്‍ പറ്റില്ലെന്ന് ബാലഗോപാല്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇക്കാര്യത്തില്‍ മാധ്യമങ്ങളില്‍ നിന്ന് ഒളിക്കാനില്ല. പാര്‍ട്ടിയോ സര്‍ക്കാരോ പ്രതിരോധത്തിലല്ല. സര്‍ക്കാരിന്റെ നിലപാട് സര്‍ക്കാരും പാര്‍ട്ടിയുടെ നിലപാട് പാര്‍ട്ടിയും അറിയിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം അവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു

mukesh- kn balagopal
'സിനിമാ മേഖലയിലെ കുറ്റകൃത്യങ്ങള്‍ക്കെതിരെ എന്തുചെയ്തു?; ഇടതുപക്ഷമെന്ന് നടിച്ച് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുന്നു; ഉണ്ണികൃഷ്ണന്റെ നിലപാട് തികഞ്ഞ കാപട്യം'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com