കുറഞ്ഞ വിലയ്ക്ക് കാന്‍സര്‍ മരുന്ന്; കാരുണ്യ ഫാര്‍മസികളില്‍ നാളെ മുതല്‍

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കാരുണ്യ ഫാര്‍മസികളിലൂടെ വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ കമ്പനി വിലയ്ക്ക് നാളെ മുതല്‍ ലഭ്യമാക്കും
Cancer medicine
കാരുണ്യ ഫാര്‍മസികളിലൂടെ വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ കമ്പനി വിലയ്ക്ക് നാളെ മുതല്‍ ലഭ്യമാക്കുംപ്രതീകാത്മക ചിത്രം
Published on
Updated on

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കാരുണ്യ ഫാര്‍മസികളിലൂടെ വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ കമ്പനി വിലയ്ക്ക് നാളെ മുതല്‍ ലഭ്യമാക്കും. വൈകീട്ട് 3.30നു മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തില്‍ 14 ജില്ലകളിലെയും ഓരോ ഫാര്‍മസികളിലാണു മരുന്നു വിതരണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കെഎംഎസ്സിഎല്ലിന് ലഭിക്കുന്ന ഏഴു ശതമാനം വരെയുള്ള ലാഭം ഒഴിവാക്കിയാണു മരുന്നു വില്‍ക്കുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി, കൊല്ലംഗവ. വിക്ടോറിയ ആശുപത്രി, പത്തനംതിട്ടജനറല്‍ ആശുപത്രി, ആലപ്പുഴമെഡിക്കല്‍ കോളജ് ആശുപത്രി, കോട്ടയംമെഡിക്കല്‍ കോളജ്, ഇടുക്കിനെടുങ്കണ്ടം താലൂക്ക് ആശുപത്രി, എറണാകുളംകളമശേരി മെഡിക്കല്‍ കോളജ്, തൃശൂര്‍മെഡിക്കല്‍ കോളജ്, പാലക്കാട് ജില്ലാ ആശുപത്രി, മലപ്പുറം ജില്ലാ ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളജ്, വയനാട്ജില്ലാ ആശുപത്രി, കണ്ണൂര്‍പരിയാരം മെഡിക്കല്‍ കോളജ്, കാസര്‍കോട് ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെ കാരുണ്യ കമ്യൂണിറ്റി ഫാര്‍മസികളില്‍ നിന്നാണ് കുറഞ്ഞ വിലയ്ക്ക് കാന്‍സര്‍ മരുന്ന് ലഭിക്കുക.

Cancer medicine
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com