കൊച്ചി: തനിക്കെതിരായ പീഡന പരാതിയില്‍ മുന്‍ കൂര്‍ ജാമ്യം തേടി സംവിധായകന്‍ വി കെ പ്രകാശ് ഹൈക്കോടതിയെ സമീപിച്ചു. പീഡന പരാതി നല്‍കിയ യുവതി ഹണിട്രാപ്പ് കേസിലെ പ്രതിയാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്കും അന്വേഷണ സംഘത്തിനും പരാതി നല്‍കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
2022ല്‍ പാലാരിവട്ടം പൊലീസില്‍ ഇവര്‍ക്കെതിരെ ഹണിട്രാപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുന്ന ആരോപണം തനിക്കെതിരെയുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്നും അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കഥ സിനിമയാക്കാമെന്നുപറഞ്ഞ് കൊല്ലത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് വി കെ പ്രകാശിനെതിരെ യുവകഥാകാരി പരാതി നല്‍കിയത്. സംഭവം പുറത്തുപറയാതിരിക്കാന്‍ സംവിധായകന്‍ 10,000 രൂപ അയച്ചുതന്നുവെന്നുമാണ് നടിയുടെ പരാതി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ