psc
പിഎസ്‌സിഫയല്‍ ചിത്രം

പിഎസ്‌സി ​ഗ്രേസ് മാർക്ക്; വടംവലി, ​യോ​ഗ ഉൾപ്പെടെ 12 കായിക ഇനങ്ങൾ കൂടി ഉൾപ്പെടുത്തി

ഇനി മുതല്‍ 52 കായിക ഇനങ്ങള്‍ക്കും അധിക മാര്‍ക്ക് ലഭിക്കും
Published on

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് മുഖേനയുള്ള തെരഞ്ഞെടുപ്പുകളിൽ ഗ്രേസ് മാർക്ക് നല്‍കുന്നതിനുള്ള കായിക ഇനങ്ങളുടെ പട്ടികയില്‍ 12 ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. ക്ലാസ്സ് III, ക്ലാസ്സ് IV തസ്തികകളിലേക്ക് നടത്തുന്ന നിയമനത്തില്‍ അധിക മാര്‍ക്ക് നല്‍കുന്നതിനാണ് പുതിയ ഇനങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

റോളര്‍ സ്‌കേറ്റിങ്, വടംവലി, റേസ് ബോട്ട് ആന്റ് അമേച്വര്‍ റോവിങ്, ആട്യ പാട്യ, ത്രോബോള്‍, നെറ്റ്‌ബോള്‍, ആം റെസ്ലിംഗ്, അമേച്വര്‍ ബോക്‌സിങ്, യോഗ, സെപക്താക്ര, റഗ്ലി, റോള്‍ബോള്‍ എന്നിവയാണ് ഉള്‍പ്പെടുത്തുക. ഇതുവരെ 40 കായിക ഇനങ്ങള്‍ക്കായിരുന്നു അനുമതി. ഇനി മുതല്‍ 52 കായിക ഇനങ്ങള്‍ക്കും അധിക മാര്‍ക്ക് ലഭിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

psc
സിഎ മുഹമ്മദ് ഹാജി വധക്കേസ്; നാല് പ്രതികൾക്കും ജീവപര്യന്തം

തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ നാല് മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുകളില്‍ സൂപ്രണ്ടിന്റെ ഓരോ സ്ഥിരം തസ്തിക സൃഷ്ടിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഈ തസ്തികകളില്‍ പൊതുഭരണ വകുപ്പിന്‍റെ കീഴിലുള്ള സെക്ഷന്‍ ഓഫീസര്‍മാരെ ഡെപ്യൂട്ടേഷന്‍ വഴി നിയമിക്കാനാണ് തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com