സ്വദേശി പൗരനെ തലയ്ക്കടിച്ചു കൊന്നു; 63കാരനായ മലയാളിയുടെ വധശിക്ഷ നടപ്പാക്കി സൗദി

തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുകയായിരുന്ന പാലക്കാട് ചേറുമ്പ സ്വദേശി അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്മാൻ (63) എന്നയാളെയാണ് ശിക്ഷിച്ചത്.
saudi arabia
സ്വദേശി പൗരനെ കൊന്ന കേസില്‍ മലയാളിയുടെ വധശിക്ഷ നടപ്പാക്കിഫയല്‍
Published on
Updated on

റിയാദ്: സൗദിയിൽ സ്വദേശി പൗരനെ അടിച്ചു കൊന്ന കേസിൽ മലയാളിയുടെ വധശിക്ഷ നടപ്പാക്കി. യൂസുഫ് ബിൻ അബ്ദുൽ അസീസ് ബിൻ ഫഹദ് അൽ ദാഖിർ എന്ന സ്വദേശി പൗരനെ ദൃഢമായ വസ്തു കൊണ്ട് പല തവണ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുകയായിരുന്ന പാലക്കാട് ചേറുമ്പ സ്വദേശി അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്മാൻ (63) എന്നയാളെയാണ് ശിക്ഷിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ശിക്ഷ നടപ്പാക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

saudi arabia
പരാതിയുടേയും എഫ്ഐആറിന്റേയും പകർപ്പ് വേണമെന്ന് സിദ്ദിഖ്: കോടതിയെ സമീപിച്ചു

കൊലപാതകത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലായ പ്രതിക്ക് സൗദി ശരീഅ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷയിൽ ഇളവ് തേടി സുപ്രീം കോടതിയെയും റോയൽ കോർട്ടിനെയും സമീപിച്ചെങ്കിലും രണ്ട് നീതിപീഠങ്ങളും അപ്പീൽ തള്ളി ശരീഅ കോടതി വിധി ശരിവെക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com