വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു; 'ആറാട്ടണ്ണ'നും ഷോർട്ട് ഫിലിം സംവിധായകനും ഉൾപ്പെടെ 5 പേർക്കെതിരെ കേസ്

ചിറ്റൂർ ഫെറിക്കടുത്തുള്ള ഫ്ലാറ്റിൽ വെച്ച് കടന്നു പിടിക്കുകയും, കെട്ടിയിട്ട് പീഡിപ്പിച്ചെന്നുമാണ് പരാതി
sexual assault
ഷോർട്ട് ഫിലിം സംവിധായകനും ആറാട്ടണ്ണനും ഉൾപ്പെടെ 5 പേർക്കെതിരെ കേസ്ടിവി ദൃശ്യം
Published on
Updated on

കൊച്ചി: സിനിമയിലെ ഭാഗങ്ങള്‍ വിശദീകരിക്കാൻ എന്ന പേരില്‍ വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഷോർട്ട് ഫിലിം സംവിധായകൻ വിനീതിനെതിരെ പൊലീസ് കേസെടുത്തു. സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് പരാതി നല്‍കിയത്. ചിറ്റൂർ ഫെറിക്കടുത്തുള്ള ഫ്ലാറ്റിൽ വെച്ച് കടന്നു പിടിക്കുകയും, കെട്ടിയിട്ട് പീഡിപ്പിച്ചെന്നുമാണ് പരാതി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഏപ്രിൽ 12 ന് ഉണ്ടായ അതിക്രമത്തിലാണ് സംവിധായകൻ വിനീതിനെതിരെ ചേരാനെല്ലൂർ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ വിനീതിന്റെ സുഹൃത്തുക്കളായ അലൻ ജോസ് പെരേര, ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കി, ഷോര്‍ട്ട് ഫിലം പ്രവര്‍ത്തകരായ ബ്രൈറ്റ്, അഭിലാഷ് എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

sexual assault
മുകേഷ് രാജിവെക്കേണ്ടെന്ന് സിപിഎം; സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കും

തന്റെ സുഹൃത്തുക്കൾക്കും ലൈം​ഗികമായി വഴങ്ങിക്കൊടുക്കണമെന്ന് വിനീത് ആവശ്യപ്പെട്ടിരുന്നു. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ചേരാനെല്ലൂർ പൊലീസ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. ഓ​ഗസ്റ്റ് 13 നാണ് യുവതി പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. ചേരാനെല്ലൂർ സ്വദേശിനിയായ നടിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com