കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയില്‍ നടന്മാരായ ഇടവേള ബാബു, മണിയന്‍ പിള്ള രാജു, ലോയേഴ്‌സ് കോണ്‍ഗ്രസ് നേതാവ് അഡ്വ. ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നടിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തത്. തന്നോട് മോശമായി പെരുമാറിയെന്നും, താരസംഘടന അമ്മയില്‍ അംഗത്വം ലഭിക്കുന്നതിന് അഡ്ജസ്റ്റുമെന്റുകള്‍ക്ക് വഴങ്ങണമെന്നും ഇടവേള ബാബു ആവശ്യപ്പെട്ടതായി നടി വെളിപ്പെടുത്തിയിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നടന്‍ മണിയന്‍പിള്ള രാജുവിനെതിരെ ഫോര്‍ട്ടുകൊച്ചി പൊലീസാണ് കേസെടുത്തത്. മണിയന്‍ പിള്ള രാജുവിനും ഇടവേള ബാബുവിനുമെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയിട്ടുണ്ട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിളിനെതിരെ പാലാരിവട്ടം പൊലീസും കേസെടുത്തിട്ടുണ്ട്. നടന്മാരായ ജയസൂര്യ, ഇടവേള ബാബു, മണിയന്‍പിള്ള രാജു, മുകേഷ് തുടങ്ങി ഏഴുപേര്‍ക്കെതിരെയാണ് നടി പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്.
നടിയുടെ പരാതിയില്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് വിച്ചു വിനെതിരെ നെടുമ്പാശ്ശേരി പൊലീസാണ് കേസെടുത്തത്. കോണ്‍ഗ്രസ് നേതാവായ അഡ്വ. ചന്ദ്രശേഖരന്‍ നടിയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് എടുത്ത കേസില്‍ രണ്ടാം പ്രതിയാണ്. കോണ്‍ഗ്രസ് നേതാവും ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായിരുന്ന ചന്ദ്രശേഖരന്‍, ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇന്നലെ സ്ഥാനം രാജിവെച്ചിരുന്നു.
കെപിസിസി നിയമ സഹായ സെല്ലിന്റെ ചെയര്‍മാന്‍ സ്ഥാനവും ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയുമാണ് രാജിവെച്ചത്. രാജിക്കത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന് കൈമാറി. ലൈംഗിക ചൂഷണത്തിനായി നിര്‍മാതാവ് താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് അഡ്വ. ചന്ദ്രശേഖരൻ എത്തിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ