അം​ഗനവാടി ടീച്ചർക്ക് തോന്നിയ സംശയം; മൂന്നര വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ഹംസക്കോയയെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്.
ARREST
ഹംസക്കോയ
Published on
Updated on

കോഴിക്കോട്: മൂന്നര വയസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ഹംസക്കോയയെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18 നാണ് കേസിനാസ്പതമായ സംഭവം നടന്നത്.

പീഡനത്തെ തുടർന്ന് ശാരീരികമായും മാനസികമായും അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയോട് അം​ഗനവാടി ടീച്ചർ സംസാരിച്ചതോടെയാണ് സംഭവം പുറം ലോകം അറിയിരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ARREST
സ്വദേശി പൗരനെ തലയ്ക്കടിച്ചു കൊന്നു; 63കാരനായ മലയാളിയുടെ വധശിക്ഷ നടപ്പാക്കി സൗദി

ടീച്ചര്‍ വിവരം ഉടനെ കുന്ദമംഗലം ഐസിഡിഎസ് ഓഫീസറെ അറിയിക്കുകയും പിന്നീട് പൊലീസിന് പരാതി കൈമാറുകയുമായിരുന്നു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com