amma-office-for-sale-in-olx
ഒഎല്ഡഎക്സില്‍ നല്‍കിയ പരസ്യംഒഎല്‍എക്സ്

മുട്ടലുകള്‍ കാരണം കതകുകള്‍ക്ക് ബലക്കുറവുണ്ട്; വെറും 20,000 രൂപയ്ക്ക് അര്‍ജന്റ് സെയില്‍, 'അമ്മ' ഓഫീസ് ഒഎല്‍എക്‌സില്‍

2,000 ചതുരശ്ര അടിയുള്ള കെട്ടിടത്തില്‍ പത്ത് വാഷ്‌റൂമുണ്ടെന്നും റെഡി ടു മൂവ് ആണെന്നും പരസ്യത്തിലുണ്ട്
Published on

കൊച്ചി: താര സംഘടനയായ അമ്മയിലെ അംഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണ പരാതികള്‍ക്ക് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകള്‍ കൊണ്ട് നിറയുകയാണ്. അമ്മ ഓഫീസിന് മുമ്പില്‍ കഴിഞ്ഞ ദിവസം ലോ കോളജ് വിദ്യാര്‍ഥികള്‍ റീത്തും വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമ്മ ഓഫീസ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നുവെന്ന പരസ്യം ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റായ ഒഎല്‍എക്‌സില്‍ പ്രത്യക്ഷപ്പെട്ടത്.

amma-office-for-sale-in-olx
മുകേഷിനെതിരായ ലൈംഗികാരോപണം; രഹസ്യ മൊഴി നല്‍കി പരാതിക്കാരിയായ നടി

വെറും 20,000 രൂപയ്ക്കാണ് അര്‍ജന്റ് സെയില്‍ എന്ന് പരസ്യം നല്‍കി ഓഫീസിന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 2,0000 ചതുരശ്ര അടിയുള്ള കെട്ടിടത്തില്‍ പത്ത് വാഷ്‌റൂമുണ്ടെന്നും റെഡി ടു മൂവ് ആണെന്നും പരസ്യത്തിലുണ്ട്. മുട്ടലുകള്‍ കാരണം കതകുകള്‍ക്ക് ബലക്കുറവുണ്ടെന്നും പറഞ്ഞിട്ടുണ്ട്. മൂന്ന് നാല് ദിവസങ്ങള്‍ക്കുള്ളില്‍ വില്‍പ്പന പൂര്‍ത്തീകരിക്കണമെന്നും കുറിപ്പില്‍ ഉണ്ട്. എന്നാല്‍ ആരാണ് പരസ്യം നല്‍കിയിരിക്കുന്നതെന്ന് വ്യക്തമല്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നല്‍കിയിട്ടുണ്ട്. മുട്ടലുകള്‍ കാരണം കതകുകള്‍ക്ക് ബലക്കുറവുണ്ടെന്നും മൂന്ന്-നാല് ദിവസങ്ങള്‍ക്കകം വില്‍പന പൂര്‍ത്തീകരിക്കണമെന്നും നല്‍കിയിട്ടുണ്ട്. എന്നാല്‍ ആരാണ് പരസ്യം നല്‍കിയതെന്ന് വ്യക്തമല്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടന്ന വെളിപ്പെടുത്തലുകളില്‍ കുറ്റാരോപിതരായവര്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ അമ്മ ഭരണസമിതി പിരിച്ചുവിട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com