സിബി മലയില്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു; ഫെഫ്ക തൊഴിലാളി വിരുദ്ധം; പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ച് ആഷിഖ് അബു

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നേതൃത്വം കുറ്റകരമായ മൗനം പാലിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി.
Aashiq Abu
ആഷിഖ് അബുഇന്‍സ്റ്റഗ്രാം
Published on
Updated on

കൊച്ചി: സംവിധായകന്‍ ആഷിഖ് അബു ഫെഫ്കയില്‍ നിന്നും രാജിവച്ചു. ഫെഫ്കയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുമാണ് ആഷിഖ് അബു രാജിവച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നേതൃത്വം കുറ്റകരമായ മൗനം പാലിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആഷിഖ് അബു രംഗത്ത് വന്നിരുന്നു. ഫെഫ്ക കമ്മറ്റി പിരിച്ചുവിടണമെന്നായിരുന്നു ആഷിഖിന്റെ പ്രതികരണം. ഇതിന് പിന്നാലെ ആഷിഖ് അബുവിനെ തള്ളിപ്പറഞ്ഞ് നേതൃത്വം രംഗത്ത് വരികയുണ്ടായി. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെയാണ് ആഷിഖ് അബുവിന്റെ രാജി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേതൃത്വത്തിന് തികഞ്ഞ കാപട്യമാണെന്ന് ആഷിഖ് ആരോപിച്ചു. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ വന്ന ലൈംഗികാരോപണങ്ങളുമായി ബന്ധപ്പെട്ട് ഫെഫ്കയുടെ പ്രസ്താവനയില്‍ വാചകകസര്‍ത്ത് മാത്രമാണെന്നും ആഷിഖ് പറഞ്ഞു. മുന്‍പ് ഒരു നിര്‍മാതാവില്‍ നിന്ന് പണം കിട്ടാത്തതിനെ തുടര്‍ന്ന് യൂണിയനെ സമീപിച്ചിരുന്നു. അന്ന് ലഭിച്ച പണത്തില്‍ നിന്ന് അന്നത്തെ പ്രസിഡന്റ് സിബി മലയില്‍ കമ്മീഷന്‍ ആവശ്യപ്പട്ടതായും തീര്‍ത്തും തൊഴിലാളി വിരുദ്ധമാണ് സംഘടനയെന്നും ആഷിഖ് ആരോപിച്ചു.

Aashiq Abu
'പിന്നിൽ നിന്നും കടന്നുപിടിച്ചത് ജയസൂര്യ, അതിക്രമം 'പി​ഗ്മാൻ' ചിത്രീകരണത്തിനിടെ'; വെളിപ്പെടുത്തി നടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com