കൊല്ലം: കായംകുളം താലൂക്ക് ആശുപത്രിയിൽ കുട്ടിയുടെ ദേഹത്ത് സൂചി തുളച്ചു കയറിയ സംഭവത്തിൽ ഒൻപതു ജീവനക്കാർക്ക് സ്ഥലം മാറ്റം. സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴ് നഴ്‌സുമാരെയും നഴ്‌സിംഗ് അസിസ്റ്റൻ്റ്, ഒരു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയെയുമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലം മാറ്റിയത്. സംഭവത്തിൽ ആശുപത്രി ജീവനക്കാർക്ക് ഗുരുതര വീഴ്ചയുണ്ടായതായി ഡിഎംഒ ജമുന വർഗീസ് കണ്ടെത്തിയിരുന്നു.
പനിയെ തുടർന്ന് താലൂക് ആശുപത്രിയിൽ എത്തിയപ്പോൾ അത്യാഹിത വിഭാഗത്തിലെ ബെഡിൽ നിന്നാണ് കുട്ടിയുടെ തുടയിൽ മാറ്റാർക്കോ ഉപയോഗിത്ത സൂചി തുളച്ചു കയറിയത്. സംഭവത്തിൽ അന്വേഷണം നടത്തിയ ജില്ലാ നഴ്‌സിങ് ഓഫീസറുടെ റിപ്പോർട്ട്, ജീവനക്കാരുടെ വിശദീകരണം എന്നിവ പരിശോധിച്ചാണ് നടപടിക്ക് ശുപാർശ ചെയ്തത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ആരോഗ്യവകുപ്പിന് കീഴിലുള്ള ഹെഡ് നഴ്‌സുമാർക്കെതിരെ നടപടി ശുപാർശ ചെയ്‌ത് ആരോഗ്യവകുപ്പ് ഡയറക്‌ടർക്കും റിപ്പോർട്ട് കൈമാറിയിരുന്നു. സംഭവത്തിൽ കുട്ടിക്ക് മൂന്ന്, ആറ് മാസങ്ങളിൽ മാത്രം എച്ച്‌ഐവി പരിശോധന നടത്തിയാൽ മതിയെന്നാണ് ഡിഎംഒയുടെ നേതൃത്വത്തിൽ ചേർന്ന വിദഗ്‌ധ പാനലിന്റെ വിലയിരുത്തൽ. കുട്ടിയുടെ ശരീരത്തിൽ കയറിയ സൂചിയിൽ കട്ടപിടിച്ച പഴയ രക്തമാണ് ഉണ്ടായിരുന്നതെന്നും എച്ച്‌ഐവി ബാധയ്‌ക്കുള്ള സാധ്യത കുറവാണെന്നും ജില്ലാ മെഡിക്കൽ ഓഫീസറുടെ വിശദീകരണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ