മുകേഷിനെതിരായ ലൈംഗികാരോപണം; രഹസ്യ മൊഴി നല്‍കി പരാതിക്കാരിയായ നടി

സര്‍ക്കാരില്‍ വിശ്വാസമുണ്ട്. കേസിനെ ബാധിക്കുമെന്നതിനാല്‍ കൂടുതലൊന്നും പറയുന്നില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.
Sexual Allegation Against Mukesh; The complainant actress gave a confidential statement
മൊഴി കൊടുത്ത ശേഷം നടി മാധ്യമങ്ങളെ കാണുന്നുവിഡിയോ സ്ക്രീന്‍ഷോട്ട്
Published on
Updated on

കൊച്ചി: മുകേഷിനെതിരായ ലൈംഗികാതിക്രമ കേസില്‍ മജിസ്‌ട്രേട്ടിനു മുന്നില്‍ കൃത്യമായ തെളിവുകളോടെ വിശദമായ മൊഴി രേഖപ്പെടുത്തിയതായും പരാതിക്കാരിയായ നടി. എറണാകുളം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടി.

Sexual Allegation Against Mukesh; The complainant actress gave a confidential statement
കുട്ടിയുടെ ദേഹത്ത് സൂചി തുളച്ചു കയറിയ സംഭവം; ഒൻപതു ജീവനക്കാർക്ക് സ്ഥലം മാറ്റം

ഏത് പ്രമുഖനായാലും കേസെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ലഭിച്ച ആര്‍ജവമാണ് പരാതി നല്‍കാനുള്ള പ്രേരണ. സര്‍ക്കാരില്‍ വിശ്വാസമുണ്ട്. കേസിനെ ബാധിക്കുമെന്നതിനാല്‍ കൂടുതലൊന്നും പറയുന്നില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. കേസില്‍ മുകേഷ് ഇതിനകം മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജിയില്‍ ചൊവ്വാഴ്ചവരെ കോടതി അറസ്റ്റ് തടയുകയും ചെയ്തു.

മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ലോയേഴ്‌സ് കോണ്‍ഗ്രസ് നേതാവായിരുന്ന അഡ്വ. ചന്ദ്രശേഖര്‍ എന്നിവരും രണ്ട് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുമാരും ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെയാണ് നടി പരാതി നല്‍കിയത്. മരട് പൊലീസാണ് മുകേഷിനെതിരായ പരാതിയില്‍ കേസെടുത്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com