പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാലുവര്‍ഷം നിരന്തരമായി പീഡിപ്പിച്ചു, പ്രതിക്ക് 86 വര്‍ഷം കഠിന തടവ്

പിഴത്തുക അടച്ചില്ലെങ്കില്‍ 19 മാസം കൂടുതല്‍ തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും വിധിയിലുണ്ട്.
Accused
പ്രതിയായ രതീഷ്വിഡിയോ സ്ക്രീന്‍ഷോട്ട്
Published on
Updated on

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാലുവര്‍ഷം നിരന്തരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 86 വര്‍ഷം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തോളം കേസുകളില്‍ പ്രതിയായാണ് ഇയാള്‍. കുടപ്പനക്കുന്ന് ഹാര്‍വീപുരം സ്വദേശി ലാത്തി രതീഷ് എന്നറിയപ്പെടുന്ന രതീഷ് കുമാറിനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കില്‍ 19 മാസം കൂടുതല്‍ തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും വിധിയിലുണ്ട്.

Accused
സംവിധായകനെതിരെ പരാതി; ശ്രീദേവികയുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

2015ല്‍ കുട്ടിക്ക് ഒന്‍പത് വയസ്സുണ്ടായിരുന്നപ്പോഴാണ് പ്രതി ആദ്യമായി ഉപദ്രവിക്കുന്നത്. കളിക്കുന്നതിനിടയില്‍ കുട്ടി പ്രതിയുടെ വീടിന്റെ ടെറസില്‍ കയറിയപ്പോള്‍ സ്വകാര്യഭാഗങ്ങളില്‍ പിടിക്കുകയായിരുന്നു. പിന്നീട് അതേവര്‍ഷം കുട്ടിയുടെ വീടിന്റെ പിന്‍ഭാഗത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചു. 2019-ല്‍ പ്രതി വീണ്ടും കുട്ടിയെ പീഡിപ്പിച്ചു. പ്രതി പ്രദേശത്തെ പ്രധാന ഗുണ്ടയായതിനാല്‍ ഭയന്ന കുട്ടി വിവരം പുറത്തുപറഞ്ഞില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരു ദിവസം കുട്ടിയെ ഭീഷണിപ്പെടുത്തി ഒരു സ്വകര്യസ്ഥാപനത്തില്‍നിന്ന് സാധനങ്ങള്‍ മോഷ്ടിക്കാന്‍ പറഞ്ഞുവിട്ടപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. സാധനങ്ങള്‍ മോഷ്ടിക്കുന്നതിനിടയില്‍ പിടിയിലായതോടെ പ്രതി പറഞ്ഞിട്ടാണ് സാധനങ്ങള്‍ എടുത്തതെന്ന് കുട്ടി വെളിപ്പെടുത്തി. ജീവനക്കാര്‍ പുറത്തുവന്ന് നോക്കിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് കുട്ടിയോട് പ്രതിയേപ്പറ്റി വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് പീഡന വിവരങ്ങള്‍ അറിഞ്ഞത്. ഇതോടെ കുട്ടിയെ വീട്ടില്‍ കൊണ്ടാക്കുകയും കുട്ടിയുടെ അമ്മയെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് വീട്ടുകാര്‍ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com