ന്യൂഡല്‍ഹി: നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് അവര്‍ക്ക് ബോധ്യപ്പെടുന്ന രീതിയില്‍ നീതി ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്ന് സിപിഐ നേതാവ് ആനി രാജ. അതിനു കഴിയുന്ന സര്‍ക്കാര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരാണെന്നും അവര്‍ പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി അദ്ദേഹത്തിന്റെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട തീരുമാനം പറഞ്ഞു. പോരാട്ടം തുടരും. സിപിഎമ്മിന്റെ കടമ അവര് ചെയ്യും. ഗോവിന്ദന്‍മാഷിന്റെ വാക്കുകളിലേയ്ക്ക് പോകുന്നില്ല. ഞാന്‍ അദ്ദേഹത്തിന്റെ പത്രസമ്മേളനം നേരിട്ട് കണ്ടിട്ടില്ല. സിപിഎമ്മിന്റെ നേതാക്കള്‍ എന്തു പറഞ്ഞു എന്നതില്‍ ഒരു ചര്‍ച്ചയ്ക്കും ഞാനില്ല.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇതൊരു വാട്ടര്‍ ഷെഡ് മൂവ്‌മെന്റാണ്. ലോകം തന്നെ വളരെ ആകാംക്ഷയോടെ ഇതിന്റെ തുടര്‍നടപടികള്‍ എന്ത് വീക്ഷിക്കുന്ന ഒരു സമയമാണിത്. ആ ഗൗരവം കേരളത്തിലെ ഇടതു പക്ഷ ജനാധിപത്യ മുന്നണി കൈക്കൊള്ളും എന്നു തന്നെയാണ് ഉറച്ചു വിശ്വസിക്കുന്നത്.
മറുത്തൊന്നും പറയാനില്ലാത്തതുകൊണ്ടാണല്ലോ അമ്മ സംഘടനയെ പിരിച്ചു വിട്ടത്. പിന്നെങ്ങനെയാണ് അദ്ദേഹം മറിച്ചെന്തെങ്കിലും പറയും എന്ന് പ്രതീക്ഷിക്കുക. ദേശീയ മഹിള ഫെഡറേഷന്റെ ഉത്തരവാദിത്തപ്പെട്ട ഒരാളെന്ന നിലയിലാണ് ഞാന്‍ പ്രതികരിക്കുന്നതെന്നും അവര്‍ ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ