കൊച്ചിയില്‍ ഓടുന്ന ബസ്സില്‍ കണ്ടക്ടറെ കുത്തിക്കൊന്നു

ഇടുക്കി സ്വദേശി അനീഷ് ആണ് കൊല്ലപ്പെട്ടത്
Conductor stabbed to death in Kochi
കൊച്ചിയില്‍ ഓടുന്ന ബസ്സില്‍ കണ്ടക്ടറെ കുത്തിക്കൊന്നുപ്രതീകാത്മക ചിത്രം
Published on
Updated on

കൊച്ചി: കളമശേരിയില്‍ ഓടുന്ന ബസ്സില്‍വച്ച് കണ്ടക്ടറെ കുത്തിക്കൊന്നു. കളമശ്ശേരി എച്ച്എംടി ജങ്ഷനിലാണ് സംഭവം. ഇടുക്കി സ്വദേശി അനീഷ് ആണ് കൊല്ലപ്പെട്ടത്. 34 വയസ്സായിരുന്നു,

ബസില്‍ ഓടിക്കയറിയ പ്രതി അനീഷിനെ കുത്തിയശേഷം ഇറങ്ങിയോടുകയായിരുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ബസില്‍ ഓടിക്കയറിയ പ്രതി അനീഷിനെ കുത്തിയശേഷം ഇറങ്ങിയോടുകയായിരുന്നു. അസ്ത്ര ബസ്സിലെ കണ്ടക്ടറാണ് കൊല്ലപ്പെട്ടത്. മാസ്‌ക് ധരിച്ചെത്തിയ പ്രതി യാത്രക്കാരുടെ മുന്നിലിട്ടാണ് കൃത്യം നടത്തിയത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Conductor stabbed to death in Kochi
പ്രായപൂർത്തിയാകാത്ത മകളുടെ മുൻപിൽ കാമുകനുമായി ലൈം​ഗികബന്ധം: അമ്മയ്ക്ക് ആറു വർഷം കഠിനതടവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com