കണ്ണൂര്‍: ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നും നീക്കിയത് മുഖം രക്ഷിക്കാനുള്ള നടപടിയുടെ ഭാഗമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് ജയരാജന്‍ ബിജെപി നേതൃത്വവുമായി സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
'ജയാരാജന്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ നയം നേരത്തെ വ്യക്തമാക്കിയതാണ്. ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ നേരില്‍ കണ്ടുവെന്ന് ഞാന്‍ പറഞ്ഞു. ആ വാര്‍ത്ത പുറത്തു വന്നു. ഈ കൂടികാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയായിരുന്നു. അതുകൊണ്ടാണ് മുഖ്യമന്ത്രി പുറത്ത് നടക്കുന്നത്, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ സെക്രട്ടറി ജയിലില്‍ കിടക്കണ്ടേ. എത്ര കേസില്‍ പ്രതിയാണ്, എത്ര കേസില്‍ ശിക്ഷിക്കപ്പെടണം. ശിക്ഷിക്കപ്പെടാതിരിക്കാനുള്ള നീക്കമാണ് ഇ പി ജയരാജന്റെ ജാവഡേക്കറുമായുള്ള കൂടികാഴ്ചയെന്നും' സുധാകരന്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ലാവലിന്‍ അടക്കമുള്ള കേസുകളില്‍ നിന്ന് രക്ഷപെടുത്താനായിരുന്നു ചര്‍ച്ച. അതിന്റെ പ്രത്യുപകാരമായി ബിജെപിക്ക് തൃശൂരില്‍ സിപിഎം വോട്ട് ചെയ്തു. കള്ളം പൊളിഞ്ഞപ്പോള്‍ സിപിഎമ്മിന് മുഖം രക്ഷിക്കണം അതുകൊണ്ടാണ് ജയരാജനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതെന്നാണ് താന്‍ മനസിലാക്കുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ