കൊച്ചി: ലൈംഗിക അതിക്രമ കേസില്‍ നടന്‍ മണിയന്‍പിള്ള രാജു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഫോര്‍ട്ട്‌കൊച്ചി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയിലാണ് മണിയന്‍പിള്ള രാജു മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയത്. കേസ് സെപ്റ്റംബര്‍ ആറിന് പരിഗണിക്കാന്‍ മാറ്റി.
നടി നല്‍കിയ പരാതിയില്‍ മണിയന്‍പിള്ള രാജുവിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയിരുന്നു. മണിയന്‍പിള്ള രാജുവുമൊത്ത് ഒരുമിച്ച് സഞ്ചരിച്ചപ്പോള്‍ മോശമായി സംസാരിച്ചെന്നും മുറിയുടെ വാതിലില്‍ മുട്ടിയെന്നുമാണ് നടിയുടെ പരാതി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇതേ നടിയുടെ പരാതിയില്‍ മുകേഷ് എംഎല്‍എ, ഇടവേള ബാബു, ജയസൂര്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് വിച്ചു എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ