MINISTER K KRISHNANKUTTY
മന്ത്രി കെ കൃഷ്ണന്‍കുട്ടിഫയല്‍ ചിത്രം

ആഭ്യന്തര ഉത്പാദനം കുറഞ്ഞത് തിരിച്ചടി; വൈദ്യുതി നിരക്ക് വര്‍ധന അനിവാര്യമെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി

നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതായി മന്ത്രി
Published on

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന അനിവാര്യമെന്ന് വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി. ആഭ്യന്തര ഉത്പാദനം കുറഞ്ഞത് തിരിച്ചടിയായെന്നും നിരക്ക് വര്‍ധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് കെഎസ്ഇബിക്ക് നല്‍കിയാല്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാരുമായും ഉപഭോക്താക്കളുമായി ചര്‍ച്ച ചെയ്ത് നയപരമായ തീരുമാനമെടുക്കും. ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടാവാത്ത രീതിയിലായിരിക്കും നിരക്ക് വര്‍ധനയെന്നും മന്ത്രി പറഞ്ഞു. സമ്മര്‍ താരിഫും കൊണ്ടുവരുന്നത് ആലോചനയിലുണ്ട്. വേനല്‍കാലത്ത് പുറമെനിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസന്ധിയാണ്. ഇത് മറികടക്കാനാണ് സമ്മര്‍ താരിഫ് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

നിരക്ക് വര്‍ധനവിന് പുറമെ വേനല്‍ കാലത്ത് മാത്രമായി പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്. രാത്രിയും പകലും പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com