കണ്ണൂര്‍: തോട്ടട ഗവ. ഐടിഐയിലെ എസ്എഫ്‌ഐ അക്രമത്തില്‍ പ്രതിഷേധിച്ച് 16 ന് കെഎസ്‌യു തോട്ടട ഐടിഐ റീജ്യ നല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. എസ്എഫ്‌ഐക് സ്വാധീനമുള്ളയിടങ്ങളില്‍ മറ്റു വിദ്യാര്‍ത്ഥി സംഘടനകളെ പ്രവര്‍ത്തിക്കാന്‍ വിടില്ലെന്ന നിലപാട് അംഗീകരിക്കില്ല. ഏക എകപക്ഷീയമായ അക്രമമാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയതെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
കഴിഞ്ഞ 28 വര്‍ഷമായി കെഎസ്‌യുവിന് യൂനിറ്റില്ലാത്ത സ്ഥലമാണ് കണ്ണൂര്‍ ഐടിഐ അവിടെ കെഎസ്‌യു യൂനിറ്റ് സ്ഥാപിച്ചതോടെയാണ് എസ്എഫ്‌ഐ ക്ക് ഹാലിളകിയത്. സ്വാതന്ത്ര്യം ജനാധിപത്യം, സോഷ്യലിസമെന്ന് കൊടിയില്‍ എഴുതി വെച്ച എസ്എഫ്‌ഐ അവര്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ മറ്റുള്ളവരെ പ്രവര്‍ത്തിക്കാന്‍ വിടുന്നില്ല. എന്തു രാഷ്ട്രീയമാണ് എസ്എഫ്‌ഐ ഇതിലൂടെ പറയുന്നതെന്ന് അവര്‍ വ്യക്തമാക്കണം. ദിവസങ്ങള്‍ക്ക് മുന്‍പ് കെഎസ്‌യു യുനിറ്റ് സെക്രട്ടറിയെ എസ്എഫ്‌ഐ യൂനിറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ മര്‍ദ്ദിച്ചു. ഈ കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴാണ് കെ.എസ്.യു. സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ ഐ.ടി.ഐ ക്യാംപസിലെത്തിയപ്പോള്‍ മര്‍ദ്ദിച്ചത്.
ഇതൊരിക്കലും അനുവദിച്ചു കൊടുക്കാന്‍ കഴിയില്ല. ഇത്തരം നടപടികളെ ശക്തമായി നേരിടാനാണ് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. ക്യാംപസില്‍ നടത്തുന്ന സമരങ്ങളില്‍ എസ്.എഫ് ഐ യില്ല. ശനിയാഴ്ച്ച അവധി ദിവസമല്ലെന്ന സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കാന്‍ കെ.എസ്.യു മാസങ്ങളോളമാണ് സമരം നടത്തിയതെന്നും സര്‍ക്കാരിനെ കൊണ്ടു തീരുമാനം പിന്‍വലിക്കാന്‍ സമരത്തിന് കഴിഞ്ഞുവെന്നും ആലോഷ്യസ് സേവ്യര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക