രജിസ്‌ട്രേഷന്‍ കഴിയാത്ത വാഹനവുമായി അഭ്യാസ പ്രകടനം, ടയറിന് തീപിടിച്ചു, യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

രജിസ്‌ട്രേഷന്‍ പോലുമാകാത്ത വാഹനത്തിൻ്റെ ടയറിന് തീപിടിക്കുകയായിരുന്നു.
fire accident
Updated on

കാസർകോട്: കാസർകോട് കുമ്പളം പച്ചമ്പളത്ത് അഭ്യാസ പ്രകടനത്തിനിടെ പുതിയ ഥാർ വാഹനം കത്തി നശിച്ചു. പച്ചമ്പളം ഗ്രൗണ്ടിൽ വെച്ചാണ് അപകടം.

ഗ്രൗണ്ടിലെ അഭ്യാസ പ്രകടനത്തിനിടെ രജിസ്‌ട്രേഷന്‍ പോലുമാകാത്ത വാഹനത്തിൻ്റെ ടയറിന് തീപിടിക്കുകയായിരുന്നു. തീപിടിച്ചതിന് പിന്നാലെ വാഹനത്തിലുണ്ടായിരുന്നവർ ഇറങ്ങിയോടിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. ഉപ്പളയിൽ നിന്ന് ഫയർഫോഴ്സെത്തി തീയണച്ചു. വാഹനം പൂർണമായും കത്തി നശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com