ശബരിമലയില്‍ കൊപ്രാ കളത്തില്‍ തീപിടിത്തം

ഫയര്‍ ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി
Fire breaks out in Sabarimala
ശബരിമല കൊപ്രാ കളത്തില്‍ തീപിടിത്തം
Updated on

ശബരിമല: ശബരിമലയില്‍ കൊപ്രാ കളത്തില്‍ തീപിടിത്തം. വലിയ തോതില്‍ പുക ഉയരുന്നത് കണ്ട് ഡ്യൂട്ടിലിയുണ്ടായിരുന്നവര്‍ ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ശബരിമലയില്‍ മഴ ശക്തമായിരുന്നു. അതുകൊണ്ട് കെപ്രാ കളത്തില്‍ നിന്ന് കൊപ്ര പ്രോസസ് ചെയ്യാന്‍ കഴിഞ്ഞില്ല. വലിയ തോതില്‍ കെപ്ര അടിഞ്ഞതോടെ തീ പിടിക്കുകയായിരുന്നു.

അതേസമയം സ്ഥലത്ത് അഗ്നിശമന സേന സ്ഥിരമായുണ്ടെന്നും വലിയ തീപിടിത്തത്തിലേക്ക് എത്തുന്നതിന് മുമ്പ് സ്ഥിതി നിയന്ത്രിക്കാനായെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com