'കര്‍ഷകനെ ദ്രോഹിക്കാന്‍ ഉദ്യോഗസ്ഥരെ കയറൂരി വിടരുത്'; വനനിയമ ഭേദഗതിക്കെതിരെ മാര്‍ ജോസഫ് പാംപ്ലാനി
കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ വനനിയമ ഭേദഗതി കരട് വിജ്ഞാപനത്തിനെതിരെ പ്രതികരണവുമായി തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ഭരണഘടനാ വിരുദ്ധമായ നിയമം അടിയന്തരമായി പിന്‍വലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രി കരട് വായിച്ചിട്ടാണോ ഇത് പുറത്തുവിട്ടതെന്ന് അറിയണം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നാട്ടില്‍ സകലരുടെയും മേല്‍ കുതിരകയറാനുള്ള ലൈസന്‍സാണ് വിജ്ഞാപനമെന്ന് ബിഷപ്പ് വിമര്‍ശിച്ചു.
ഭരണഘടനാ വിരുദ്ധമായ നിയമം അടിയന്തരമായി പിന്‍വലിക്കണമെന്നും തയ്യാറാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷകനെ ദ്രോഹിക്കാന്‍ ഉദ്യോഗസ്ഥരെ കയറൂരി വിടരുതെന്നും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ പുറത്ത് വിട്ട വന നിയമ ഭേദഗതി ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണ് ക്രൈസ്തവ സഭ മേഖലകളില്‍ നിന്ന് ഉയരുന്നതെന്ന് അദ്ദേഹം പറഞ്ഞു. വനം വകുപ്പിന്റേത് ജനപക്ഷത്ത് നില്‍ക്കുന്ന നിലപാടല്ലെന്നും ജനാധിപത്യമാണോ ഉദ്യോഗസ്ഥ ഭരണമാണോ ഇവിടെയെന്ന് സംശയിക്കണമെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക