കളിക്കുന്നതിനിടെ ഒന്നര വയസുകാരിയുടെ തല കലത്തില്‍ കുടുങ്ങി, മണിക്കൂറുകള്‍ക്ക് ശേഷം പുറത്തെടുത്തു

girl's head got stuck in a pot while playing
ഒന്നര വയസുകാരിയുടെ തല കലത്തില്‍ കുടുങ്ങിയപ്പോള്‍ടി വി ദൃശ്യം
Updated on

സുല്‍ത്താന്‍ ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ കളിക്കുന്നതിനിടെ ഒന്നര വയസുകാരിയുടെ തല കലത്തില്‍ കുടുങ്ങി. സുല്‍ത്താന്‍ ബത്തേരി മാടക്കര കുളിപ്പുര ഉന്നതയിലെ സുധീഷിന്റെ ഒന്നര വയസുള്ള മകള്‍ സൗഗന്ധികയുടെ തലയിലാണ് കലം കുടുങ്ങിയത്.

കളിക്കുന്നതിനിടെയാണ് അബദ്ധത്തില്‍ കുട്ടിയുടെ തല കലത്തില്‍ കുടുങ്ങിയത്. കലം ഊരി മാറ്റാന്‍ പറ്റാതായതോടെ വീട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. സുല്‍ത്താന്‍ ബത്തേരി ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ ഓഫീസര്‍ നിധീഷ് കുമാര്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ ഐപ്പ് ടി പൗലോസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കലം മുറിച്ചു മാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

കലം തലയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കുട്ടി പേടിച്ച് കരഞ്ഞിരുന്നു. കുട്ടിയെ ആശ്വസിപ്പിച്ചുകൊണ്ട് കലത്തിന്റെ ഒരു ഭാഗം പതുക്കെ മുറിച്ചു മാറ്റുകയായിരുന്നു. ഇതിനുശേഷമാണ് കലം പുറത്തെടുത്തത്. കുട്ടിക്ക് മറ്റു പ്രശ്‌നങ്ങളൊന്നുമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com