തെങ്ങിന്‍ പട്ടയും കരിക്കും അകത്താക്കി; അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിലെത്തി ഒറ്റയാന്‍, വിഡിയോ
അതിരപ്പിള്ളി: അതിരപ്പിള്ളി പൊലീസ് സ്റ്റേഷന്‍ വളപ്പിലെത്തി തെങ്ങിന്‍ പട്ടയും കരിക്കും അകത്താക്കി കാട്ടാന. ഇന്ന് രാവിലെ 7.30നാണ് ഏഴാറ്റുമുഖം ഗണപതി എന്ന ആന ഇവിടെ എത്തിയത്.
എണ്ണപ്പനകള്‍ മറിച്ച് തിന്നുന്നത് അടക്കമുള്ള വ്യാപകമായ പരാതികള്‍ ആനയ്‌ക്കെതിരെയുണ്ടെങ്കിലും ആരേയും ആക്രമിക്കാത്തതിനാല്‍ നാട്ടുകാര്‍ക്ക് ഈ ഒറ്റയാനോട് പ്രിയമാണ്. പൊലീസ് സ്‌റ്റേഷന്‍ വളപ്പിലേക്ക് ആന എത്തുന്നതും റോഡ് മുറിച്ചുകടക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.
സ്‌റ്റേഷന്‍ വളപ്പിലെത്തിയ ആനയുടെ ദൃശ്യങ്ങള്‍ പൊലീസുകാരും ഫോണില്‍ പകര്‍ത്തി. സ്റ്റേഷന് സമീപം നിലയുറപ്പിച്ച ആനയെ പിന്നീട് തുരത്തി. ഇന്നുവരെയും ആരെയും ഉപദ്രവിച്ചിട്ടില്ലെങ്കിലും കൃഷിത്തോട്ടത്തില്‍ എത്തി കൃഷി നശിപ്പിക്കുന്നതിനാല്‍ ആന നാട്ടുകാര്‍ക്ക് ശല്യമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക