lakshmi suicide
ലക്ഷ്മിടിവി ദൃശ്യം

നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; രക്ഷിതാക്കളുടേയും ഒപ്പം താമസിച്ചിരുന്നവരുടേയും മൊഴിയെടുക്കും

ലക്ഷ്മിയെ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്
Published on

കോഴിക്കോട്: ആത്മഹത്യ ചെയ്ത നഴ്‌സിങ് വിദ്യാര്‍ത്ഥിനി ലക്ഷ്മി രാധാകൃഷ്ണന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. കോഴിക്കോട് സര്‍ക്കാര്‍ നഴ്‌സിങ് കോളജിലെ ബിഎസ് സി നഴ്‌സിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയും കോട്ടയം കിടങ്ങൂര്‍ സ്വദേശിനിയുമായ ലക്ഷ്മി (21) യെ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഫാനിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയനിലയിലായിരുന്നു. അസ്വാഭാവിക മരണത്തിനാണ് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തത്. തന്റെ മരണത്തിൽ ആരും ഉത്തരവാദികളല്ലെന്ന എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിയതായി മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു.

രക്ഷിതാക്കളിൽ നിന്നും ലക്ഷ്മിക്ക് ഒപ്പം ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർത്ഥിനികളിൽ നിന്നും പൊലീസ് ഉടൻ മൊഴിയെടുക്കും. വ്യക്തിപരമായ കാരണങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കോട്ടയം കിടങ്ങൂർ തേക്കാട്ട് വീട്ടിൽ രാധാകൃഷ്ണൻ– സിന്ധു ദമ്പതികളുടെ മകളാണ് ലക്ഷ്മി രാധാകൃഷ്ണൻ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com