ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു; ഇടുക്കിയിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം

അ​ഗ്നിബാധയിൽ കെട്ടിടം പൂർണമായി കത്തി നശിച്ചു
Gas cylinders explode
ടെലിവിഷൻ ദൃശ്യം
Updated on

തൊടുപുഴ: ഇടുക്കി തങ്കമണിയിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. 12ലധികം ​ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് അപകടം.

അ​ഗ്നിബാധയിൽ കട പൂർണമായും കത്തി നശിച്ചു. തീ സമീപത്തെ സ്ഥാപനങ്ങളിലേക്കും പടർന്നു. അ​ഗ്നിശമന സേനയെത്തി തീയണച്ചു.

തങ്കമണി കല്ലുവിള പുത്തൻ വീട്ടിൽ ജോയിയുടെ കല്ലുവിള സ്റ്റോഴ്സ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ 5.50ഓടെയാണ് അ​ഗ്നിബാധ.

ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നി​ഗമനം. പാചക വാതക സിലിണ്ടറുകൾ സ്റ്റോക്ക് ചെയ്തിരുന്നതാണ് വൻ തീപിടിത്തത്തിനു ഇടയാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com