സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്ര; വരാഹി അസോസിയേറ്റ്‌സ് സിഇഒയെ ചോദ്യം ചെയ്ത് പൊലിസ്
തൃശൂര്‍: സുരേഷ് ഗോപി ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന പരിതായില്‍ പൊലീസ് നടപടി. വരാഹി അസോസിയേറ്റ്‌സ് സിഇഒ അഭിജിത്തിനെ തൃശൂര്‍ ഈസ്റ്റ് പൊലീസ് ചോദ്യം ചെയ്തു. തൃശൂര്‍ പൂരം അലങ്കോലപ്പെട്ട രാത്രി സുരേഷ് ഗോപി വന്നത് സേവാഭാരതിയുടെ ആംബുലന്‍സിലായിരുന്നു. തിരുവമ്പാടി ദേവസ്വം ഓഫിസിലേക്ക് സുരേഷ് ഗോപിക്ക് എത്താന്‍ ആംബുലന്‍സ് വിളിച്ചു വരുത്തിയത് അഭിജിത്താണെന്ന് ആംബുലന്‍സ് ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു.
സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത് വരാഹി അസോസിയേറ്റ്‌സായിരുന്നു. പൂരനഗരിയിലെത്താൻ സുരേഷ് ഗോപി ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച് സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി സുമേഷാണ് പൊലീസിനു പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ സുരേഷ് ഗോപിക്കെതിരെ കേസ് എടുത്തിരുന്നു. ഐപിസി 279, 34, മോട്ടര്‍ വാഹന നിയമം 179, 184, 188, 192 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. 6 മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക