എംടി വാസുദേവന്‍ നായരുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല, ജർമനിയിൽ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ പാഞ്ഞു കയറി: രണ്ട് മരണം, ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

MT VASUDEVAN NAIR
എം ടി വാസുദേവൻ നായർന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്

ജർമനിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി രണ്ട് പേർ മരിച്ചു. മരിച്ചവരിൽ ഒരാൾ കുട്ടിയാണ്. കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബുവിനെ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് വി ആര്‍ സജി ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സന്ദേശം പുറത്ത്. എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ ആരോഗ്യ നില ഗുരുതരാവസ്ഥയില്‍ തുടരുന്നു. അറിയാം ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

1. ജർമനിയിൽ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ പാഞ്ഞു കയറി: രണ്ട് മരണം, 60 പേർക്ക് പരിക്ക്, സൗദി പൗരൻ അറസ്റ്റിൽ

2. എംടി വാസുദേവന്‍ നായരുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല,  പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട് രാവിലെ 11 മണിക്ക് 

MT VASUDEVAN NAIR
എം ടി വാസുദേവൻ നായർന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്

3. 'അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞു'; കട്ടപ്പനയില്‍ ജീവനൊടുക്കിയ നിക്ഷേപകനെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്, ഫോണ്‍ സംഭാഷണം പുറത്ത്

ഇടുക്കി: കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബുവിനെ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് വി ആര്‍ സജി ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സന്ദേശം പുറത്ത്. സിപിഎം മുന്‍ കട്ടപ്പന ഏരിയ സെക്രട്ടറിയാണ് വി ആര്‍ സജി. താന്‍ ബാങ്കില്‍ പണം ചോദിച്ച് എത്തിയപ്പോള്‍ ബാങ്ക് ജീവനക്കാരന്‍ ബിനോയ് പിടിച്ചു തള്ളിയെന്ന് ആത്മഹത്യ ചെയ്ത സാബു ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. പക്ഷേ, താന്‍ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്‌നം ഉണ്ടാക്കുകയാണെന്നും സാബു പറയുന്നുണ്ട്. അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും പണി മനസിലാക്കി തരാമെന്നും സജി ഫോണിലൂടെ ഭീഷണിപ്പെടുത്തുന്ന സംഭാഷണം ആണ് പുറത്ത് വന്നിരിക്കുന്നത്.

4. 43 വര്‍ഷത്തിനിടെ ഇതാദ്യം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കുവൈത്തില്‍

കുവൈത്ത് സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് കുവൈത്തിലെത്തും. നീണ്ട 43 വര്‍ഷത്തിന് ശേഷമാണ് ഒരു പ്രധാനമന്ത്രി കുവൈത്ത് സന്ദര്‍ശിക്കുന്നത്. കുവൈത്ത് അമീര്‍ ഉള്‍പ്പെടെയുള്ള ഭരണ നേതൃത്വവുമായി മോദി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇന്ത്യ-കുവൈത്ത് ഉഭയകക്ഷി ബന്ധത്തിലും കൂടുതല്‍ നിക്ഷേപ സാധ്യതകള്‍ക്കും കരാറുകള്‍ക്കും ഇടയാക്കുമെന്നാണ് പ്രതീക്ഷ. കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ നാളെ സംഘടിപ്പിക്കുന്ന പൊതു സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ഞായറാഴ്ചയാണ് പ്രധാനമന്ത്രിയുടെ തിരികെ പോരുന്നത്.

5. കാഞ്ഞിരപ്പള്ളിയില്‍ സഹോദരനേയും മാതൃസഹോദരനെയും വെടിവച്ചു കൊന്ന കേസ്: ശിക്ഷാ വിധി ഇന്ന്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com