മൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് പരാതി നൽകാൻ സംവിധാനം വേണം: ഹൈക്കോടതി

സംസ്ഥാന സർക്കാരുമായി ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്താൻ സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം
kerala highcourt
ഹൈക്കോടതിഫയൽ
Updated on

കൊച്ചി: സംസ്ഥാനത്ത് മൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് പരാതി നൽകാൻ സംവിധാനം വേണമെന്ന് ഹൈക്കോടതി. സംസ്ഥാന സർക്കാരുമായി ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്താൻ സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി. സംസ്ഥാനത്ത് മൃ​ഗങ്ങളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്യുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടാവുന്ന സാഹചര്യത്തിലാണ് ഇടപെടൽ.

മൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ആക്രമണത്തിന് നിരവധി പേർ ഇരയാകുന്നുണ്ട്. എന്നാൽ നിലവിൽ ഇതു സംബന്ധിച്ച് നിയമനിർമാണങ്ങളോ സംവിധാനങ്ങളോ ഇല്ലെന്നും ജസ്റ്റിസ് സി എസ് ഡയസ് അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരുമായി ചർച്ചകൾ നടത്താനും റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചത്.

തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നിശ്ചയിക്കാൻ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് എസ് സിരിജഗൻ കമ്മിറ്റി നേരത്തെ നിലവിൽ വന്നിരുന്നു. ഈ വിഷയത്തിലുള്ള കേസുകളുടെ തുടർനടപടി സുപ്രീംകോടതി മേയിൽ അവസാനിപ്പിച്ചു. എന്നാൽ സിരിജഗൻ കമ്മിറ്റിയെക്കുറിച്ച് പരാമർശമുണ്ടായില്ല. ഇതോടെ മ്മിറ്റിയുടെ പ്രവർത്തനം അനിശ്ചിതത്വത്തിലായി. തെരുവുനായയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഹൈക്കോടതികളിൽ ഉന്നയിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com