സെക്രട്ടേറിയറ്റില്‍ വീണ്ടും പാമ്പ്, പരിഭ്രാന്തരായി ജീവനക്കാര്‍; അടിച്ചുകൊന്നു

സെക്രട്ടേറിയറ്റില്‍ വീണ്ടും പാമ്പിനെ കണ്ടത് ജീവനക്കാരെ പരിഭ്രാന്തിയിലാക്കി
Snake found again in Secretariat, beat it to death
സെക്രട്ടേറിയറ്റില്‍ വീണ്ടും പാമ്പിനെ കണ്ടത് ജീവനക്കാരെ പരിഭ്രാന്തിയിലാക്കിഫയല്‍
Updated on

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ വീണ്ടും പാമ്പിനെ കണ്ടത് ജീവനക്കാരെ പരിഭ്രാന്തിയിലാക്കി. പരിഭ്രാന്തരായ ജീവനക്കാര്‍ ഉടന്‍ തന്നെ വിവരം ഹൗസ് കീപ്പിങ് വിഭാഗത്തെ അറിയിച്ചു. തുടര്‍ന്ന് ജീവനക്കാര്‍ ഇതിനെ അടിച്ചു കൊന്നു.

രാവിലെ പത്തു മണിയോടെയാണ് സംഭവം. പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫിസിലാണ് പാമ്പിനെ കണ്ടത്. പഴയ നിയമസഭാ മന്ദിരത്തിനു തൊട്ടുപിന്നിലുള്ള ഓഫിസ് കെട്ടിടത്തിലാണ് പാമ്പ് കയറിയത്. കഴിഞ്ഞ ദിവസം പാമ്പിനെ കണ്ട ജല വിഭവ വകുപ്പ് ഓഫീസും ഇതിനു സമീപത്താണ്. അന്ന് പാമ്പിനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com