Viral video
വിഡിയോ ദൃശ്യം

'പോട്ടെ, പോട്ടെ, അങ്ങട് പോയേ'... കാട്ടാനയെ ചട്ടം പഠിപ്പിച്ച് പൊലീസുകാരൻ, റോ‍ഡ് മുറിച്ചു കടത്തി! വൈറൽ വിഡിയോ

ഏഴാറ്റുമുഖം ​ഗണപതിയെന്ന ആനയാണ് അതിരപ്പിള്ളിയിൽ റോഡിലിറങ്ങിയത്
Published on

തൃശൂർ: അതിരപ്പിള്ളി പൊലീസ് സ്റ്റേഷൻ പരിസരത്ത് ഇറങ്ങിയ കാട്ടാനയെ റോഡ് മുറിച്ചു ക‍ടത്തിവിടുന്ന പൊലീസുകാരന്റെ വിഡിയോ വൈറൽ. കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പേജിലാണ് വിഡിയോ.

ഏഴാറ്റുമുഖം ​ഗണപതി എന്ന പേരിൽ അറിയപ്പെടുന്ന കൊമ്പനെയാണ് അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കാലടി ഓണമ്പിള്ളി സ്വദേശി മുഹമ്മദിന്റെ ദൃശ്യങ്ങളാണ് വൈറലായത്.

അതിരപ്പിള്ളി മേഖലയിൽ സ്ഥിരമായി എത്തുന്ന ഒറ്റയാനാണ് ഏഴാറ്റുമുഖം ​ഗണപതി. ആന അതിരപ്പിള്ളി സ്റ്റേഷൻ പരിസരത്ത് സ്ഥിരമായി എത്താറുണ്ട്. പൊലീസുകാർ തന്നെ ആനയെ തുരത്താറുമുണ്ട്.

കഴിഞ്ഞ ദിവസം ആനയെത്തിയതോടെ ​വാ​ഹന ​ഗതാ​ഗതം തടസപ്പെട്ടു. ഇതോടെയാണ് പൊലീസുകാർ ഇടപെട്ട് ആനയെ തുരത്തിയത്. മു​ഹമ്മദ് ആനയോടു റോഡ് മുറിച്ചു കടന്നു പോകാൻ ആവശ്യപ്പെടുന്നതാണ് വീഡിയോ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com