നാലു വർഷം മുൻപ് ക്രിസ്മസിന് കുത്തിയതിന്റെ പക; പാതിരാത്രി വീടാക്രമിച്ചു; 2 പേർ കുത്തേറ്റു മരിച്ചു

നാലു വർഷം മുൻപത്തെ ക്രിസ്മസ് ദിനത്തിൽ വീട് കയറി ആക്രമിച്ചതിന് പകരം ചോദിക്കാനായി എത്തിയവർ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് കൊലപാതകത്തിൽ കലാശിച്ചത്
kodakara murder
സുജിത്ത്, അഭിഷേക്
Updated on

തൃശൂർ: കൊടകരയിൽ ക്രിസ്മസ് ദിനത്തിലുണ്ടായ കത്തിക്കുത്തിൽ രണ്ട് യുവാക്കൾ മരിച്ചു. വട്ടേക്കാട് കല്ലിങ്ങപ്പുറം സുബ്രന്റെ മകൻ സുജിത്ത് (30), സമീപവാസി മഠത്തിക്കാടൻ സജീവന്റെ മകൻ അഭിഷേക് (24) എന്നിവരാണു കുത്തേറ്റു മരിച്ചത്. നാലു വർഷം മുൻപത്തെ ക്രിസ്മസ് ദിനത്തിൽ വീട് കയറി ആക്രമിച്ചതിന് പകരം ചോദിക്കാനായി എത്തിയവർ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് കൊലപാതകത്തിൽ കലാശിച്ചത്.

4 വർഷം മുൻപ് ക്രിസ്മസ് ദിനത്തിലാണ് അക്രമസംഭവങ്ങളുടെ തുടക്കം. അന്നുണ്ടായ അക്രമണത്തിൽ വിവേകിനെ സുജിത്ത് കുത്തിപ്പരുക്കേൽപ്പിച്ചിരുന്നു. ഇതിന് പ്രതികാരം ചെയ്യാനാണ് വിവേക്, സുഹൃത്തുക്കളായ അഭിഷേക്, ഹരീഷ് എന്നിവർക്കൊപ്പം സുജിത്തിന്റെ വീട് ആക്രമിച്ചത്.

11.30ന് സുജിത്തിന്റെ വീട്ടിൽ എത്തിയ സംഘം ആദ്യം ആക്രമിച്ചത് സുജിത്തിനെയാണ്. ഏറ്റുമുട്ടലിനിടെ അഭിഷേകിനും കുത്തേറ്റു. ​കുത്തേറ്റ വിവേകിനെ ഗുരുതര പരുക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുജിത്തിന്റെ സഹോദരൻ സുധീഷിനും പരിക്കുണ്ട്. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com