തൃശൂരില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; 30 പവന്‍ സ്വര്‍ണം മോഷ്ടിച്ചു

കുന്നംകുളത്ത് വീട് കുത്തിതുറന്ന് വന്‍ കവര്‍ച്ച
A house was broken, and robbed in Thrissur; gold stolen
കുന്നംകുളത്ത് മോഷണം നടന്ന വീട്
Updated on

തൃശൂര്‍: കുന്നംകുളത്ത് വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. റിട്ട. അധ്യാപിക പ്രീതയുടെ വീട്ടിലാണ് മോഷണം നടന്നത്. 30 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു. വീട്ടിലെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 30 പവനോളം സ്വര്‍ണമാണ് നഷ്ടമായത്.

ബുധനാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം. മോഷണം നടക്കുമ്പോള്‍ പ്രീത മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ബന്ധുവീട്ടില്‍ പോയിരുന്ന മകന്‍ ഇന്ന് രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മോഷണ ശ്രമത്തിന്റെ ഭാഗമായി വീട്ടിലെ അലമാരകള്‍ മുഴുവന്‍ കുത്തിപ്പൊളിച്ച നിലയിലാണ്.

ഇന്ന് രാവിലെ മോഷണ വിവരം അറിഞ്ഞതിന് പിന്നാലെ കുടുംബം പൊലീസിനെ അറിയിച്ചു. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് വരുന്നതായി പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com