എംടി കേരളത്തില്‍ ഇടതുപക്ഷത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ എഴുത്തുകാരന്‍: എംവി ഗോവിന്ദന്‍

cpm-karunagappalli-area-committee-disbanded  CPM takes strict action
എംവി ഗോവിന്ദന്‍ മാധ്യമങ്ങളെ കാണുന്നുടെലിവിഷന്‍ ദൃശ്യം
Updated on

കണ്ണൂര്‍: കേരളീയ സമൂഹത്തില്‍ ഇടതുപക്ഷസാന്നിദ്ധ്യം തിരിച്ചറിഞ്ഞ എഴുത്തുകാരനായിരുന്നു എംടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സി.പി.എം വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്ന കാലങ്ങളില്‍ പക്വതയാര്‍ന്ന പ്രതികരണങ്ങളാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്. കേരളത്തില്‍ സി.പി.എം ഇല്ലാതിരുന്നെങ്കില്‍ എന്താകും അവസ്ഥയെന്ന് ചിന്തിച്ച എഴുത്തുകാരനായിരുന്നു അദ്ദേഹമെന്ന് ഗോവിന്ദന്‍ തളിപ്പറമ്പില്‍ പറഞ്ഞു.

തന്റെ നോവലുകളിലൂടെയും ചെറുകഥകളിലൂടെയും സിനിമയിലുടെയും മലയാളികളുടെ മനസില്‍ ഇടം നേടിയ സാഹിത്യകാരനായിരുന്നു അദ്ദേഹം. മലയാളഭാഷയെ ലോകത്തിന്റെ നെറുകയിലേക്ക് കൈപിടിച്ചുയര്‍ത്തിയ കഥകളുടെ പെരുന്തച്ചനായിരുന്നു എംടി. എഴുതിയാലും തീരാത്ത കഥയായി, വായിച്ചാലും തീരാത്ത പുസ്തകമായി എംടിയുടെ ജീവിതം മലയാളി മനസുകളില്‍ ചിരകാലം ജ്വലിച്ചുനില്‍ക്കുമെന്ന് അദ്ദേഹം അനുശോച സന്ദേശത്തില്‍ പറഞ്ഞു.

മലയാളക്കരയുടെ നന്മയും ഉന്മേഷവും വിളിച്ചോതിയ എംടിയുടെ എഴുത്തുകള്‍ ഭാഷയും സാഹിത്യവുമുള്ളിടത്തോളം നിലനില്‍ക്കും. ഹൃദയത്തില്‍ നിന്നൊഴുകിയ കവിതകളായിരുന്നു അദ്ദേഹത്തിന്റെ എഴുത്തും വാക്കും. ആനന്ദവും ദുഃഖവും പ്രണയവും വിരഹവും മോഹവും മോഹഭംഗവും തുടങ്ങി മനുഷ്യമനസിന്റെ വികാരങ്ങളെല്ലാം എംടി അക്ഷരങ്ങളില്‍ ചാലിച്ചു. മലയാളിയുടെ മനസ്സറിഞ്ഞ മാന്ത്രികത്തൂലികയായിരുന്നു എംടിയെന്ന രണ്ടക്ഷരമെന്നും എം.വി ഗോവിന്ദന്‍ അനുസ്മരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com