'അവിടെ മുന്‍ പ്രധാന മന്ത്രിയുടെ ശവസംസ്‌കാരം; ഇവിടെ മുഖ്യമന്ത്രിയുടെ ഉദ്ഘാടനം'; അനാദരവെന്ന് വിഡി സതീശന്‍

താജ് കൊച്ചിന്‍ എയര്‍പോര്‍ട്ട് ഹോട്ടലലില്‍ ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രിയും മന്ത്രി പി രാജീവും പങ്കെടുത്തത്.
vd satheesan
വി ഡി സതീശന്‍ഫയൽ
Updated on

കൊച്ചി: ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടും മുഖ്യമന്ത്രി സിയാലില്‍ പരിപാടിയില്‍ പങ്കെടുത്തത് അന്തരിച്ച മുന്‍ പ്രധാനമമന്ത്രി മന്‍മോഹന്‍ സിങിനോടുള്ള അനാദരവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. താജ് കൊച്ചിന്‍ എയര്‍പോര്‍ട്ട് ഹോട്ടലലില്‍ ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രിയും മന്ത്രി പി രാജീവും പങ്കെടുത്തത്. വിഷയത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുവെന്നും സതീശന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

'പത്തുകൊല്ലം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഒരാളുടെ ശവസംസ്‌കാര ചടങ്ങുകള്‍ നടക്കുമ്പോള്‍ ഇവിടെ അതേ സമയത്ത് ഔദ്യോഗിക ചടങ്ങുകള്‍ നടത്താന്‍ മുഖ്യമന്ത്രി കാണിച്ച അനൗചിത്യം ഒരു മുന്‍ പ്രധാനമന്ത്രിയോടുള്ള അനാദരവ് ആണ്. അതില്‍ ശക്തമയാ പ്രതിഷേധം രേഖപ്പെടുത്തുകയാണ്'. സതീശന്‍ പറഞ്ഞു.

ദേശീയ ദുഃഖാചരണം കണക്കിലെടുത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനില്‍ നിശ്ചയിച്ചിരുന്ന യാത്രയയപ്പ് റദ്ദാക്കിയിരുന്നു. പുതിയ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ പുതുവത്സര ദിനത്തില്‍ കേരളത്തിലെത്തും. ജനുവരി രണ്ടിനാണ് അദ്ദേഹം ചുമതലയേല്‍ക്കുക. ആരിഫ് മുഹമ്മദ് ഖാനും ജനുവരി രണ്ടിനാണ് ബിഹാര്‍ ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com