കൊല്ലം: ആശ്രാമത്ത് വ്യവസായ വകുപ്പിന്റെ കാന്റീനില്‍ ജീവനക്കാരെ പറ്റിച്ച് പണം തട്ടിയതായി പരാതി. ഭക്ഷണം കഴിച്ചതിന് പണം അയക്കാന്‍ ഉപയോഗിച്ചിരുന്ന പേടിഎം സ്റ്റിക്കറിന് മുകളില്‍ മറ്റൊരു ക്യുആര്‍ കോഡ് ഒട്ടിച്ചാണ് പണം തട്ടിയത്. അഞ്ച് സ്ത്രീകള്‍ ചേര്‍ന്നാണ് കാന്റീന്‍ നടത്തിയിരുന്നത്.
സ്ഥിരമായി ഇവിടെ നിന്ന് ഭക്ഷണം കഴിക്കുന്നയാള്‍ ക്യൂ ആര്‍ കോഡിലെ മാറ്റം ശ്രദ്ധിച്ചതോടെയാണ് തട്ടിപ്പ് വിവരം അറിയുന്നത്. തുടര്‍ന്ന് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഇവര്‍ പരാതി നല്‍കി. പരാതി സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.
സ്‌കാന്‍ ചെയ്യുമ്പോള്‍ സാധാരണ സജിനി എന്ന പേരാണ് വന്നിരുന്നതെന്നും ചില ദിവസം മറ്റൊരാളുടെ പേരാണ് വന്നതെന്നും കാന്റീന്‍ ജീവനക്കാര്‍ പറഞ്ഞു. കഷ്ടപ്പെട്ടുണ്ടാക്കുന്ന പൈസ അത് ഒരു രൂപയായാലും പറ്റിച്ചുകൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും തട്ടിപ്പുക്കാരെ കണ്ടെത്തണമെന്നും നടത്തിപ്പുകാര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക